Thursday, March 19, 2026 Last Updated 55 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 13 Aug 2025 02.23 PM

‘ഞങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗം; 2025 ഓഗസ്റ്റ് 14 ന്; ഊഹിച്ചു നോക്കൂ...’ചിലത് വരാന്‍ പോകുന്നുവെന്ന് കുറിച്ച് അഹാന കൃഷ്ണ; ഓണ്‍ലൈന്‍ ബ്രാന്‍ഡാണെന്ന് സോഷ്യല്‍ മീഡിയ

അഭിനേത്രി, മോഡല്‍, യൂട്യൂബര്‍ എന്നീ നിലകളിലൊക്കെ തിളങ്ങി നില്‍ക്കുന്ന അഹാന കൃഷ്ണ ഇപ്പോഴിതാ ഒരു സസ്പെന്‍സ് നല്‍കി സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കിട്ടിരിക്കുകയാണ്.
Ahana Krishna, Sindhu Krishna, Ishani, Hansika
Ahana Krishnakumar (Image Source: Instagram)

മലയാളികള്‍ക്ക് ഏറെ സുപരിചിതമായ താരകുടുംബമാണ് അഭിനേതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റേത്. സോഷ്യല്‍മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന ഈ താരകുടുംബത്തിലെ കൃഷ്ണകുമാറിന്റെ രണ്ട് പെണ്‍മക്കളും അഭിനേത്രികളാണ്. ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും കൈയടിയും പ്രശംസയും നേടിയിട്ടുളള അഭിനേത്രിയാണ് മൂത്ത മകള്‍ അഹാന. ചേച്ചിക്കു പിന്നാലെ രണ്ടു മുന്നു സിനിമകളില്‍ അഭിനയിച്ച് ഇഷാനിയും അഭിനേത്രിയായി തിളങ്ങിയിട്ടുണ്ട്. രണ്ടാമത്തെ മകള്‍ ദിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും സംരംഭകയുമാണ്. ഇളയമകള്‍ ഹന്‍സികയും സോഷ്യല്‍മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന താരപുത്രിയാണ്.
കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും യൂട്യൂബറും വ്ലോഗറുമൊക്കെയാണ്. മക്കള്‍ നാലു പേരും സിന്ധുവും തങ്ങളുടെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും യാത്രകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇവര്‍ അഞ്ചു പേരും പങ്കിടുന്ന എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റുകളും വളരെ വേഗത്തില്‍ വൈറലായി മാറാറുമുണ്ട്.
ഇപ്പോഴിതാ അഹാന പങ്കിട്ട ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ആരാധകര്‍ക്ക് വേണ്ടിയുള്ള സര്‍പ്രൈസ് പോസ്റ്റില്‍ നാളെ വൈകുന്നേരം വരെ കാത്തിരിക്കാനാണ് അഹാന കുറിച്ചിരിക്കുന്നത്. ചിലത് വരാനുണ്ടെന്നും, ഓഗസ്റ്റ് 14 2025 ന് വൈകുന്നേരം ഈ പേജിലൂടെ വരുമെന്നും പോസ്റ്റിലുണ്ട്. ‘‘ഞങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗം... ഊഹിച്ചു കൊണ്ടിരിക്കൂ...ഓഗസ്റ്റ് 14 വൈകുന്നേരം 4.00 മണിക്ക് - ഈ സ്പേസില്‍ കാണുക...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അഹാനയുടെ പോസ്റ്റ്. സിന്ധു കൃഷ്ണയെയും ഇഷാനിയെയും ഹന്‍സികയെയും സ്വന്തമായും ടാഗ് ചെയ്താണ് പോസ്റ്റ്. പൂക്കളുടെയും ചെറിപ്പഴത്തിന്റെയും ഹാര്‍ട്ട് ഷേയ്പ് ചോക്ലേറ്റിന്റെയും ബുക്കിന്റെ പേജിന്റെയും വിത്ത് ലവ് എന്നെഴുതിയ കുറിപ്പിന്റെയും ചിത്രങ്ങളും അഹാന പങ്കുവച്ചിട്ടുണ്ട്.
അഹാനയുടെ പോസ്റ്റിന്റെ താഴെ നിരവധി പേര്‍ തങ്ങളുടെ ഊഹങ്ങള്‍ കുറിക്കുന്നുമുണ്ട്. കൂടുതല്‍ പേരും ഇവര്‍ നാലുപേരും ചേര്‍ന്നുള്ള ഓണ്‍ലൈന്‍ സ്റ്റോറിന്റെയാണെന്നാണ് കുറിക്കുന്നത്. മറ്റ് ചിലര്‍ അഹാനയുടെ എന്‍കേജ്മെന്റ്, ഓമിയുടെ ​ഫെയ്സ് റിവീല്‍ എന്നിങ്ങനെയും ചിലര്‍ കുറിക്കുന്നുണ്ട്.

Ads by Google
Wednesday 13 Aug 2025 02.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google