Sunday, March 22, 2026 Last Updated 0 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 13 Aug 2025 02.43 PM

ഓഗസ്റ്റ് 15 ന് ഇറച്ചിക്കടകള്‍ അടച്ചിടണം, മാംസം വില്‍പ്പന നടത്തരുത് ; വിവിധ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ നിര്‍ദേശം

uploads/news/2025/08/795966/beef.jpg

ന്യൂഡല്‍ഹി: സ്വതന്ത്ര്യദിനത്തില്‍ ഇറച്ചിക്കടകളും മാംസ വില്‍പ്പനയും നടത്തരുതെന്നും മാംസം വില്‍ക്കുന്ന കടകള്‍ അന്നേദിവസം അടച്ചിടണ മെന്നുമുള്ള മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ നിര്‍ദേശം വിവാദമാകുന്നു. ഓഗസ്റ്റ് 15 ന് ഇറച്ചി വില്‍പ്പന നടത്തരുതെന്നാണ് നിര്‍ദേശം. ഇതിനെതിരേ വിവിധ രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്്

ജന്മാഷ്ടമിയുമായി കൂടി ബന്ധപ്പെട്ട് വരുന്നതിനാലാണ് നിര്‍ദേശം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഗസ്റ്റ് 15, 20 തീയതികളില്‍ ഉത്സവങ്ങള്‍ കണക്കിലെടുത്ത് നഗരപരിധിക്കുള്ളിലെ അറവുശാലകള്‍, ഔട്ട്‌ലെറ്റുകള്‍, മാംസം വില്‍ക്കുന്ന കടകള്‍ എന്നിവ അടച്ചുപൂട്ടുമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. നാഗ്പൂര്‍, മഹാരാഷ്ട്രയിലെ കല്യാണ്‍, തെലങ്കാനയിലെ ഹൈദരാബാദ് എന്നിവിടങ്ങളിലെ പൗര സ്ഥാപനങ്ങളും സമാനമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഛത്രപതി സംഭാജിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (സിഎസ്എംസി) പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഗോകുല്‍ അഷ്ടമി - ജന്മാഷ്ടമി - ദിനത്തില്‍ ഓഗസ്റ്റ് 15 ന് മാംസ വില്‍പ്പന നടത്താന്‍ പാടില്ല. അതുപോലെ തന്നെ ഉപവാസവും പ്രാര്‍ത്ഥനയും കൊണ്ട് ശ്രദ്ധേയമായ ജൈന സമൂഹത്തിന്റെ പ്രധാന ഉത്സവമായ 'പര്യൂഷണ്‍ പര്‍വ്വ'ത്തിന്റെ ആരംഭം കുറിക്കുന്ന ഓഗസ്റ്റ് 20 നും ഇതേ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ രണ്ട് ദിവസങ്ങളില്‍ നഗരത്തില്‍ ഏതെങ്കിലും തരത്തിലുള്ള മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനും മാംസം വില്‍ക്കുന്നതിനും നിരോധനം ഉണ്ടായിരിക്കുമെന്ന് നഗരസഭ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കി.

ഈ ഉത്തരവ് നടപ്പിലാക്കുന്നതിനായി സംഘങ്ങളെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ഛത്രപതി സംഭാജിനഗര്‍ പോലീസ് കമ്മീഷണര്‍ക്കും മുനിസിപ്പല്‍ ഭരണകൂടത്തിനും ഉത്തരവിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും, കശാപ്പുകാരുടെ സംഘടനകള്‍ക്കും നഗരസഭാ വാര്‍ഡ് ഓഫീസുകള്‍ക്കും ഉത്തരവ് അയച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനെതിരേ എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി രംഗത്ത് വന്നിട്ടുണ്ട്.

'ഇത് ക്രൂരവും ഭരണഘടനാ വിരുദ്ധവുമാണ്. മാംസം കഴിക്കുന്നതും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതും തമ്മില്‍ എന്താണ് ബന്ധമെന്ന് ചോദിച്ച ഒവൈസി തെലങ്കാനയിലെ 99% ജനങ്ങളും കഴിക്കുന്ന മാംസ നിരോധനങ്ങള്‍ ജനങ്ങളുടെ സ്വാതന്ത്ര്യം, സ്വകാര്യത, ഉപജീവനമാര്‍ഗ്ഗം, സംസ്‌കാരം, പോഷകാഹാരം, മതം എന്നിവയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്ന് ഒവൈസി എക്‌സില്‍ കുറിച്ചു.

എന്‍ഡിഎ സഖ്യകക്ഷിയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും ഉത്തരവില്‍ അതൃപ്തി പ്രകടിപ്പിച്ചു, അത്തരമൊരു നിരോധനം ഏര്‍പ്പെടുത്തുന്നത് തെറ്റാണെന്ന് പറഞ്ഞു. ആഷാഢി ഏകാദശി, മഹാശിവരാത്രി, മഹാവീര്‍ ജയന്തി തുടങ്ങിയ അവസരങ്ങളില്‍ വിശ്വാസവുമായി ബന്ധപ്പെട്ട സെന്‍സിറ്റിവിറ്റി കണക്കിലെടുത്താണ് ഇത്തരം നിയന്ത്രണങ്ങള്‍ സാധാരണയായി ഏര്‍പ്പെടുത്തുന്നതെന്ന് പവാര്‍ പറഞ്ഞു, എന്നാല്‍ മഹാരാഷ്ട്രയില്‍ ആളുകള്‍ സസ്യാഹാരവും മാംസാഹാരവും കഴിക്കുന്നുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.

Ads by Google
Wednesday 13 Aug 2025 02.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google