ന;്യൂഡല്‍ഹി: ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളില്‍ താല്‍ക്കാലിക വി.സി. മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം അവസാനിപ്പിക്കാന്‍ കൈ കൂപ്പി അഭ്യര്‍ത്ഥിക്കുകയാണെന്ന് സുപ്രീംകോടതി. ഇതിനായി സേര്‍ച്ച് കമ്മറ്റിരൂപീകരിക്കാമെന്നും സുപ്രീംകോടതിയില്‍ പറഞ്ഞു. കമ്മറ്റിയിലേക്ക് അഞ്ചുപേരുകള്‍ നല്‍കാന്‍ കോടതി സര്‍ക്കാരിനോടും ഗവര്‍ണറോടും യുജിസിയോടും ആവശ്യപ്പെട്ടു. നാളെ തന്നെ പേരുകള്‍ നിര്‍ദേശിക്കണമെന്നും സേര്‍ച്ച് കമ്മറ്റി നല്‍കുന്ന പാനലില്‍ നിന്നും ഗവര്‍ണര്‍ക്ക് ആളെ തെരഞ്ഞെടുക്കാമെന്നും പറഞ്ഞു.
സ്ഥിരം വി.സി. നിയമനത്തിന് എന്താണ് താമസമെന്ന കോടതിയുടെ ചോദ്യത്തിന് ഗവര്‍ണര്‍ സഹകരിക്കുന്നില്ലെന്നായിരുന്നു സര്‍ക്കര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. സേര്‍ച്ച കമ്മറ്റി രൂപീകരിക്കാനുള്ള അധികാരം സര്‍ക്കാാരിനാണെന്നു സര്‍ക്കാര്‍ വാദിച്ചപ്പോള്‍ ചട്ടങ്ങളിലും അങ്ങിനെയാണെന്നും എന്നാല്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കമ്മറ്റിയെ തങ്ങള്‍ നിയമിക്കാമെന്നും കോടതി പറഞ്ഞു. താല്‍ക്കാലിക വി.സി. മാരുടെ തെരഞ്ഞെടുക്കല്‍ ഗവര്‍ണര്‍ തനിച്ച് ചെയ്യുകയായിരുന്നെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ശക്കതിരേ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയായിരുന്നു സുപ്രീംകോടതി പരിഗണിച്ചത്. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം.
നേരത്തേ വി.സി. നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ ഗവര്‍ണര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു് സ്ഥിരനിയമനം നടത്തുകയോ ആറു മാസത്തേക്ക് താല്‍ക്കാലിക നിയമം നടത്തുകയോ യ്യെണമെന്ന് വ്യക്തമാക്കിയ കോടതി ഡോ. സിസാ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കും കെ. ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാലയിലും താല്‍ക്കാലിക വിസിമാരായി പുനര്‍നിയമിച്ച് ഗവര്‍ണര്‍ വിജ്ഞാപനം ഇറക്കിയിരുന്നു.