Thursday, March 19, 2026 Last Updated 54 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 13 Aug 2025 11.12 AM

ജന്മദിനത്തില്‍ ആശംസകളറിയിച്ച ആരാധകര്‍ക്ക് നന്ദി അറിയിച്ച് സാറ അലിഖാന്‍

sara-ali-khan-
photo-www.instagram.com/saraalikhan95/

ഇന്നലെയായിരുന്നു ബോളിവുഡ് നടി സാറ അലിഖാന്റെ ജന്മദിനം. ആരാധകരും സെലിബ്രിറ്റികളും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധിപ്പേരാണ് നടിക്ക് ആശംസകളുമായെത്തിയത്. ഇപ്പോഴിതാ ആശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് സാറ.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു താരം എല്ലാവര്‍ക്കും നന്ദി അറിയിച്ചത്. വീട്ടില്‍ പൂജ നടത്തുന്ന ഒരു ചിത്രവും സാറ പങ്കുവെച്ചു. മനോഹരമായ വെളുത്ത കുര്‍ത്തയ്‌ക്കൊപ്പം പിങ്ക് ദുപ്പട്ടയായിരുന്നു ചിത്രത്തില്‍ സാറയുടെ വേഷം. ‘ആശംസകള്‍ക്ക് നന്ദി ’എന്നാണ് ചിത്രത്തിനൊപ്പം സാറ കുറിച്ചത്. ഒപ്പം ഗ്രേറ്റ്ഫുള്‍, ബ്ലെസ്സ്ഡ് എന്ന ഹാഷ്ടാഗുകളും താരം നല്‍കിയിട്ടുണ്ട്.

സെയ്ഫ് അലിഖാന്‍, സാറ അലിഖാന്‍, ഇബ്രാഹിം അലിഖാന്‍ എന്നിവര്‍ക്കൊപ്പമുള മനോഹരമായ ഒരു കുടുംബചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കരീന കപൂര്‍ സാറയ്ക്ക് ആശംസകള്‍ അറിയിച്ചത്. ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ , ഇതുവരെയുളളതില്‍ വെച്ച് ഏറ്റവും മികച്ചത്, ഒരുപാട് സ്‌നേഹം എന്നായിരുന്നു കരീന കുറിച്ചത്. കുടുംബാംഗങ്ങളായ സോഹ അലിഖാനും, സബ അലിഖാനും സാറയ്ക്ക് ആശംസകളറിയിച്ചെത്തിയിരുന്നു.

അതേസമയം അനുരാഗ് ബസുവിന്റെ മെട്രോ ഇന്‍ ഡിനോയിലായിരുന്നു സാറ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി, കൊങ്കണ സെന്‍ ശര്‍മ്മം നീന ഗുപ്ത, അനുപം ഖേര്‍ , എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Ads by Google
Wednesday 13 Aug 2025 11.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google