Thursday, March 19, 2026 Last Updated 51 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 13 Aug 2025 11.34 AM

സെല്‍ഫിയെടുക്കാന്‍ അടുത്തേക്ക് വന്ന യുവാവിനെ തളളിമാറ്റി ജയാ ബച്ചന്‍; വീഡിയോ

selfie, delhi

സെല്‍ഫിയെടുക്കാന്‍ അടുത്തേക്ക് വന്ന യുവാവിനെ തളളിമാറ്റി നടിയും രാജ്യസഭാ എം.പി.യുമായ ജയാ ബച്ചന്‍. ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

നിങ്ങള്‍ എന്താണ് ഈ ചെയ്യുന്നത്, ഇത് എന്താണ്, ദേഷ്യപ്പെട്ടുകൊണ്ട് ജയാബച്ചന്‍ യുവാവിനോട് ചോദിച്ചു. ജയാ ബച്ചന്റെ സഹ പാര്‍ലമെന്റ് അംഗവും ശിവസേന ( യുബിടി) നേതാവുമായ പ്രിയങ്ക ചതുര്‍വേദിയും ഈ സമയത്ത് അവരോടൊപ്പമുണ്ടായിരുന്നു. നടിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചു കൊണ്ട് ഒട്ടേറെ ആളുകള്‍ രംഗത്തെത്തി.

നേരത്തെ, നടനും സംവിധായകനുമായ മനോജ് കുമാറിന്റെ മരണാനന്തര ചടങ്ങിനിടെയും സമാനമായ സംഭവമുണ്ടായിരുന്നു. പ്രായമായ ഒരു പുരുഷന്‍ ചിത്രം എടുക്കാന്‍ ശ്രമിച്ചതായിരുന്നു അന്ന് നടിയെ പ്രകോപിപ്പിച്ചത്. ഇത്തരമൊരു ചടങ്ങില്‍വെച്ച് ഫോട്ടോ എടുത്തതിന് ഒപ്പമുണ്ടായിരുന്ന വ്യക്തിയെ അവര്‍ ശകാരിക്കുകയും ചെയ്തു.

Ads by Google
Wednesday 13 Aug 2025 11.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google