Thursday, March 19, 2026 Last Updated 24 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 13 Aug 2025 09.51 AM

'രാജിവെച്ചു പോയ എന്നെ ഇപ്പോഴും എഎംഎംഎയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ പലരും വോട്ട് ചെയ്യാന്‍ വേണ്ടി വിളിക്കുന്നു'

post, vote

എഎംഎംഎ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ സിനിമ മേഖലയിലെ പ്രധാന ചര്‍ച്ചാവിഷയം. ഇപ്പോഴിതാ സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ നടന്‍ ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുകയാണ്. രാജിവച്ചു പോയ തന്നെപ്പോലും താരസംഘടനയിലെ ഇലക്ഷനു മത്സരിക്കുന്ന താരങ്ങള്‍ വോട്ട് ചോദിക്കാനായി വിളിച്ച് ശല്യപ്പെടുത്താറുണ്ടെന്നും ഇനിയും സംഘടനയിലെ അംഗമല്ലാതെ മലയാള സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കും എന്നും ഹരീഷ് പേരടി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു നടന്റെ പ്രതികരണം.

ഹരീഷ് പേരടിയുടെ വാക്കുകള്‍:

എഎംഎംഎ എന്ന സംഘടനയിലെ പ്രകടമായ സ്ത്രീ വിരുദ്ധതയുടെ പേരില്‍ രണ്ട് വര്‍ഷം മുമ്പ് മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട,..പരസ്യമായി രാജിവെച്ച് പോയ എന്നെ..ഇപ്പോഴുംഎഎംഎംഎയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ പലരും വോട്ട് ചെയ്യാന്‍ വേണ്ടി വിളിക്കുന്നു എന്ന് പറയുമ്പോള്‍ ഈ സംഘടനയുടെ സംഘടനാപരമായ ഒരു പൊള്ളത്തരം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളു...ഞാന്‍ രാജിവെച്ച കാര്യം എന്നെ വിളിക്കുന്നവരെ ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഈ സ്ഥാനാര്‍ത്ഥികള്‍ എന്നോട് പറയും അത് നന്നായി..എന്തുകൊണ്ടും താങ്കളുടെ തീരുമാനം വളരെ നല്ലതായിരുന്നു എന്ന് കാലം തെളിയിക്കുന്നു എന്ന്...പിന്നെ ഞാന്‍ എന്തു പറയാന്‍?..ഒന്ന് മാത്രം ഉറക്കെ പറയുന്നു...ഞാന്‍ ഇനിയും എഎംഎംഎയുടെ മെമ്പര്‍ അല്ലാതെ മലയാള സിനിമയില്‍ അഭിനയിക്കും...അഭിനയിച്ചു കൊണ്ടേയിരിക്കും...ഇത് എന്റെ തീരുമാനമാണ്...ഹരീഷ് പേരടി..

Ads by Google
Wednesday 13 Aug 2025 09.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google