Thursday, March 19, 2026 Last Updated 29 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 12 Aug 2025 04.50 PM

ഗോള്‍ഡന്‍ സാരിയില്‍ ഒരു രാജ്ഞിയെപ്പോലെ സുന്ദരിയായി ജാന്‍വി കപൂര്‍; ചോക്കറും ജിമുക്കിയും ഹെവി ആക്സസറീസും ധരിച്ച് തിളങ്ങി താരസുന്ദരി

uploads/news/2025/08/795797/Untitled-5.jpg
Jahnvi kapoor (Image Source: Instagram)

ബോളിവുഡിന്റെയും തെന്നിന്ത്യയുടെയും ലേഡി സൂപ്പര്‍സ്റ്റാറായിരുന്ന ശ്രീദേവി കപൂറിന്റെ മകളെന്ന ലേബലില്‍ ബോളിവുഡിലെത്തി പിന്നീട് വെള്ളിത്തിരയില്‍ തന്റേതായ ഐഡന്റിറ്റി നേടിയെടുത്ത യുവതാരസുന്ദരിയാണ് ജാൻവി കപൂർ. അഭിനയത്തില്‍ മാത്രമല്ല മികച്ച ഒരു ഫാഷന്‍ ഐക്കണ്‍ കൂടിയാണ് താരം. ധടക് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ താരം ഫാഷൻ പ്രേമികളുടേയും പ്രിയ താരമാണ്.
തന്റെ സിനിമകളുടെ പ്രൊമോഷനായി ജാന്‍വി ധരിക്കുന്ന ഔട്ട്ഫിറ്റുകള്‍ എന്നും ഫാഷൻ ലോകത്ത് ചർച്ചാവിഷയമാകാറുമുണ്ട്. മിക്കപ്പോഴും സിനിമയിലെ കഥാപാത്രത്തിന്റെ പശ്ചാത്തലവും കാലഘട്ടവും അനുസരിച്ചാണ് ജാൻവി ഔട്ട്ഫിറ്റില്‍ പരീക്ഷണങ്ങള്‍ നടത്താറുള്ളത്.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ‘പരം സുന്ദരി’യുടെ പ്രൊമോഷനു വേണ്ടി ജാന്‍വി ധരിച്ച ഔട്ട്ഫിറ്റാണ് തരംഗമായി മാറുന്നത്. രാജകീയമായ ആഡംബരം പ്രകടമാക്കുന്ന അതിമനോഹരമായ സ്വർണ്ണ സാരിയിലാണ് ജാന്‍വി. സങ്കീർണ്ണമായ ബീഡ്‌വർക്കും, തോളിലും സ്ലീവുകളിലും കനത്ത അലങ്കാരങ്ങളാൽ അലങ്കരിച്ചതാണ് ഔട്ട്ഫിറ്റ്. കല്ലുകള്‍ പതിപ്പിച്ച ഹെവി ജിമുക്കിയും ചോക്കർ നെക്ലേസും, അതിലോലമായ മൂക്കുത്തി, ഒരു സ്റ്റേറ്റ്മെന്റ് ബ്രേസ്ലെറ്റും ധരിച്ച് രാജകുമാരിയായിട്ടാണ് താരം തിളങ്ങുന്നത്. ‘‘ഫീലിംഗ് സുന്ദരി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്.
നിരവധി സെലിബ്രിറ്റികള്‍ താരത്തിന്റെ ലുക്കിന് കമന്റുകള്‍ നല്‍കിയിട്ടുണ്ട്. സഹോദരി ഖുഷി കപൂർ ‘ഏറ്റവും സുന്ദരി’ എന്നാണ് കുറിച്ചത്. പിതാവും നിർമ്മാതാവുമായ ബോണി കപൂർ തന്റെ മകളുടെ രൂപഭംഗിയോട് ആരാധന പ്രകടിപ്പിച്ചുകൊണ്ട് ‘നീ സുന്ദരിയാണ്’ എന്നാണ് കുറിച്ചിരിക്കുന്നത്.

Ads by Google
Tuesday 12 Aug 2025 04.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google