Thursday, March 19, 2026 Last Updated 48 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 12 Aug 2025 01.47 PM

' നമ്മുടെ അതിശയന്‍ അല്ലേ ഇത്' ; വൈറലായി മാസ്റ്റര്‍ ദേവദാസിന്റെ പുതിയ ലുക്ക്

actor, video

വിനയന്‍ സംവിധാനം ചെയ്ത് 2007ല്‍ റിലീസ് ചെയ്ത ഒരു സയന്‍സ് ഫിക്ഷന്‍ സിനിമ ആയിരുന്നു ' അതിശയന്‍'. മാസ്റ്റര്‍ ദേവദാസ്, കാവ്യമാധവന്‍, ജയസൂര്യ, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദേവന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മാസ്റ്റര്‍ ദേവദാസ് എത്തിയത്.

ഇപ്പോഴിതാ ദേവദാസിന്റെ പുതിയൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഫിറ്റ്‌നസ്സിലൊക്കെ ശ്രദ്ധ ചെലുത്തി പുതിയ മേക്കോവറിലാണ് ദേവദാസ് വീഡിയോയില്‍.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ' ഇവന്‍ ശരിക്കും അതിശയന്‍ ആയല്ലോ' , 'പണ്ട് കടലില്‍ മുങ്ങിയവന്‍ ഇപ്പഴാ പൊങ്ങുന്നേ' തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് കിട്ടുന്നത്.

' ആനന്ദഭൈരവി' എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ദേവദാസ് പിന്നീട് സിനിമ വിട്ടു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ' കളിക്കൂട്ടുകാര്‍' എന്ന ചിത്രത്തില്‍ നായകനായാണ് മടങ്ങിയെത്തിയത്. നടന്‍ രാമുവിന്റെ മകനാണ്.

Ads by Google
Tuesday 12 Aug 2025 01.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google