Thursday, March 19, 2026 Last Updated 53 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 12 Aug 2025 12.26 PM

നിവിന്‍ പോളിക്ക് ആശ്വാസം; വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

case, aganist

കൊച്ചി: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരായ വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരില്‍ രണ്ട് കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. തലയോലപ്പറമ്പ് പോലീസാണ് ഷംനാസ് എന്ന വ്യക്തിയുടെ പരാതിയെ തുടര്‍ന്ന് കേസ് എടുത്തത്. നിവിന്‍ പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയുമാക്കിയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

കഴിഞ്ഞ ആഴ്ച പ്രതികള്‍ക്കെതിരെ നോട്ടീസ് അയച്ച് അവരെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഹൈക്കോടതിയെ സമീപിച്ചത്.

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണിതെന്നും എറണാകുളം സബ് കോടതി ഈ വിഷയം പരിഗണിക്കുമ്പോള്‍ തലയോലപ്പറമ്പ് പോലീസ് ഷംനാദിന്റെ പരാതിയില്‍ അകാരണമായി കേസ് എടുത്ത് മുന്നോട്ട് പോകുകയാണെന്നും ഇരുവരും വാദിച്ചു. സബ് കോടതി തീര്‍പ്പാക്കുന്നതിന് മുമ്പ് തന്നെ അനാവശ്യമായാണ് പോലീസ് അന്വേഷണമെന്നും നിവിന്‍ പോളിയും എബ്രിഡ് ഷൈനും കോടതിയില്‍ ഉന്നയിച്ചു. ഇതുകൂടി പരിഗണച്ചാണ് ഹൈക്കോടതി ഇപ്പോള്‍ കേസ് അന്വേഷണം സ്റ്റേ് ചെയ്തിരിക്കുന്നത്.

Ads by Google
Tuesday 12 Aug 2025 12.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google