തൃശൂര്‍: ബിജെപി ആദ്യമായി കേരളത്തില്‍ ഒരു പാര്‍ലമെന്റ് സീറ്റില്‍ വിജയം നേടിയ തൃശൂരില്‍ വോട്ടര്‍പട്ടിക ക്രമക്കേട് നടന്നെന്ന ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് തൃശൂര്‍ എംപി സുരേഷ്‌ഗോപിക്കെതിരേ നിയമപരമായ പരാതി നല്‍കാനൊരുങ്ങുന്നു. മുന്‍ എംപി ടിഎന്‍ പ്രതാപനും ജില്ലാപ്രസിഡന്റും തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി പരാതി നല്‍കുമെന്നാണ് വിവരം.
ശാസ്തമംഗലത്ത് വോട്ടുള്ള സുരേഷ്‌ഗോപി വ്യാജ സത്യവാങ്മൂലം നല്‍കിയാണ് തൃശൂരില്‍ വോട്ടു ചേര്‍ത്തതെന്നാണ് ആക്ഷേപം. സുരേഷ്‌ഗോപിയും കുടുംബവും സഹോദരന്റെ കുടുംബം അടക്കം 11 പേരുടെ പേരുകള്‍ തൃശൂരിലെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ അനേകം ക്രമക്കേടുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
അതേസമയം ബിജെപി ജയിക്കുമ്പോള്‍ മാത്രമേയുള്ളോ ഈ കുഴപ്പങ്ങളെന്നായിരുന്നു ബിജെപി നേതാവ് വി. മുരളീധരന്റെ പ്രതികരണം. വോട്ടര്‍ പട്ടിക തയ്യാറാക്കി നേരത്തേ രാഷ്്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയതാണെന്നും പരിശോധിച്ച വോട്ടര്‍പട്ടികയില്‍ പിശകുണ്ടെങ്കില്‍ മുമ്പേ പറയാന്‍ അവസരം ഉണ്ടായിരുന്നെന്നും ബിജെപി ജയിച്ചു കഴിഞ്ഞപ്പോള്‍ എല്ലാം പ്രശ്‌നമാണെന്ന് വരുത്തുകയാണ്. രാഹുല്‍ഗാന്ധി ഭരണഘടനാസ്ഥാപനജ്ജളുടെ വിശ്വാസ്യത തകര്‍ക്കാന്‍ നോക്കുകയാണെന്നും രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാനാണ് ശ്രമമെന്നും പറഞ്ഞു.