Sunday, March 22, 2026 Last Updated 17 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 12 Aug 2025 09.17 AM

താല്‍ക്കാലിക വി.സി. നിയമനം ചട്ടവിരുദ്ധമെന്ന് ; ഗവര്‍ണറുടെ ഉത്തരവിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

uploads/news/2025/08/795752/pinarayi.jpg

ന്യൂഡല്‍ഹി: താല്‍ക്കാലിക വി.സി. നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താല്‍ക്കാലിക വി.സി. മാരെ നിയമിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയില്‍ എത്തുന്നത്. സിസാതോമസ് അടക്കം ഗവര്‍ണര്‍ നിശ്ചയിച്ച നിയമനം നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഡിജിറ്റല്‍ സര്‍വകലാശാലയുടേയും സാങ്കേതിക സര്‍വകലാശാലയുടെയും നിയമങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നു വേണം ഗവര്‍ണര്‍ താല്‍ക്കാലിക വി.സി. നിയമനം നടത്തേണ്ടത്. നിയമം അനുസരിച്ച് ഗവര്‍ണറുടെ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയിലേക്ക് പോകുന്നത്. കൂടിയാലോചനയില്ലാതെ ഗവര്‍ണര്‍ സ്വയം തീരുമാനിക്കുന്നെന്നും പറഞ്ഞു.

സ്വാതന്ത്ര്യദിനത്തലേന്ന് സര്‍വകലാശാലകളില്‍ 'വിഭജനഭീതിദിനം' ആചരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നിര്‍ദേശവും വിവാദമായിരിക്കുകയാണ്. നിര്‍ദേശത്തെ കരുതലോടെ നേരിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ദിനാചരണത്തിന്റെ പേരില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ആര്‍.എസ്.എസ്. അജന്‍ഡ നടപ്പാക്കുന്നില്ലെന്നും സംഘപരിവാര്‍ ചിഹ്‌നങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കും.

Ads by Google
Tuesday 12 Aug 2025 09.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google