Thursday, March 19, 2026 Last Updated 49 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Monday 11 Aug 2025 02.49 PM

അമ്മേ.. അമ്മേ...,എന്റെ ഡാഡി; തിയറ്ററില്‍ നരേന്റെ ഇന്‍ട്രോ കണ്ട് ആവേശത്തില്‍ മകന്‍ ഓംകാര്‍; വീഡിയോ

narain
photo-www.instagram.com/narainraam/

മകന്‍ ആദ്യമായി തിയറ്ററില്‍ സിനിമ കാണുന്നതിന്റെ സന്തോഷം പങ്കുവെച്ച് നരേന്‍. താരം അഭിനയിച്ച ‘സാഹസം’ എന്ന ചിത്രമാണ് ഓംകാര്‍ ആദ്യമായി തിയറ്ററിലെത്തി കണ്ടത്. ഓംകാറിന്റെ ആദ്യ തിയറ്റര്‍ കാഴ്ചയുടെ വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്. അച്ഛനെ സ്‌ക്രീനില്‍ കണ്ട ആവേശത്തില്‍ അമ്മയെ വിളിച്ചു കാണിച്ചു കൊടുക്കുന്ന ഓംകറിനെ വീഡിയോയില്‍ കാണാം.

‘അമ്മേ....അമ്മേ ... എന്റെ ഡാഡി ’എന്നു പറഞ്ഞാണ് ഓംകാര്‍ സ്‌ക്രീനില്‍ നരേനെ കണ്ട സന്തോഷം പ്രകടിപ്പിച്ചത്. സാഹസം സിനിമയില്‍ നമരേന്റെ കഥാപാത്രത്തിന്റെ എന്‍ട്രി സീന്‍ കണ്ടിട്ടാണ് ഓംകറിന്റെ ആഹ്ലാദപ്രകടനം. ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തില്‍ റംസാന്‍, ഗൗരി കിഷന്‍, ശബരീഷ് വര്‍മ, ജീവ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ഹ്യൂമര്‍ ടച്ചുളള വേഷത്തിലാണ് നരേന്‍ എത്തുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

Ads by Google
Monday 11 Aug 2025 02.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google