Thursday, March 19, 2026 Last Updated 50 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Monday 11 Aug 2025 02.23 PM

ഫുള്‍ സ്ലീവ് സൈക്കിള്‍ റിക്ഷ പ്രിന്റഡ് ക്രീപ്പ് റാപ്പ് ഡ്രസ്സില്‍ സ്റ്റൈലിഷ് ലുക്കില്‍ നമിത പ്രമോദ് ; ​ഗോര്‍ജസ് ആന്‍ഡ് ഹോട്ട് എന്ന് കുറിച്ച് ആരാധകര്‍

uploads/news/2025/08/795620/Untitled-2.jpg
Namitha Pramod (Image Source: Instagram)

ബാലതാരമായി കൈയടി നേടിയ ശേഷം മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറിയ താരമാണ് നമിത പ്രമോദ്. ക്യൂട്ടായ കഥാപാത്രങ്ങളും കരുത്തുറ്റ വേഷങ്ങളുമടക്കം മലയാളത്തിലും തമിഴിലും നല്‍കി നമിത പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിട്ടുണ്ട്. സിനിമയ്ക്ക് പകരം തന്റെ ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരമിപ്പോള്‍.
ഇടയ്ക്കിടെ സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ബിസിനസിൽ പാഷനേറ്റാണ് നമിത. കൊച്ചിയില്‍ തുടങ്ങിയ സമ്മര്‍ടൗണ്‍ റെസ്റ്റോ കഫേയിലും ക്ലോത്തിം​ഗ് ബ്രാൻഡിലുമാണ് താരത്തിന്റെ ശ്രദ്ധ മുഴുവന്‍. സംരംഭകയായി തിളങ്ങി നില്‍ക്കുമ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോഷൂട്ടുകളും റീല്‍സ് വീഡി​യോകളും മീനാക്ഷി ദിലീപ് അടക്കമുള്ള താരപുത്രിമാര്‍ക്കൊപ്പമുള്ള യാത്രകളും ചിത്രങ്ങളും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നൃത്ത വീഡിയോകളും താരം പങ്കിടാറുണ്ട്.
ഇപ്പോഴിതാ താരം പങ്കിട്ട ഏറ്റവും പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ടാണ് ആരാധകരുടെ മനസ്സ് കവരുന്നത്. ടൈ അപ്പ് റാപ്പ് ഡ്രസ്സിലാണ് ക്യൂട്ട് ലുക്കില്‍ താരം തിളങ്ങുന്നത്. ഫുള്‍ സ്ലീവ് സൈക്കിള്‍ റിക്ഷ പ്രിന്റഡ് ക്രീപ്പ് റാപ്പ് ഔട്ട്ഫിറ്റില്‍ എലഗന്റ് സ്റ്റൈലിഷ് ലുക്കിലാണ് താരം. ക്യൂട്ട് ലുക്കിനൊപ്പം ഷാര്‍പ്പ് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

Ads by Google
Monday 11 Aug 2025 02.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google