Thursday, March 19, 2026 Last Updated 53 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Monday 11 Aug 2025 02.21 PM

' എന്റെ പൊന്ന് മോള്‍ പോയി...' ; വേദനയോടെ അഖില്‍ മാരാര്‍

note, dog
photo-www.facebook.com/Akhilmarar123

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംവിധായകന്‍ അഖില്‍ മാരാര്‍. ഇപ്പോള്‍ വികാരനിര്‍ഭരമായ ഒരു കുറിപ്പാണ് ഫേസ്ബുക്കില്‍ അഖില്‍ മാരാര്‍ പങ്കുവെച്ചിരിക്കുന്നത്. എറെ ഓമനിച്ച് വളര്‍ത്തിയ അരുമയായ നായയുടെ വിയോഗത്തെക്കുറിച്ചാണ് അഖില്‍ മാരാര്‍ കുറിപ്പ് പങ്കുവെച്ചത്.

''എന്റെ ഹൃദയം പറിച്ചു കൊണ്ട് എന്റെ പൊന്ന് മോള്‍ പോയി...ഒരിക്കലും തകരില്ല എന്ന് കരുതിയ ഞാന്‍ ഒന്നുമല്ലാതായി പോയി..കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്റെ ഒപ്പം ഉറങ്ങുന്ന ഞങ്ങളുടെ മൂന്നാമത്തെ മകളായ എന്റെ ശീശു ഞങ്ങളെ വിട്ട് പോയി..എന്റെ നെഞ്ച് പറിയുന്ന വേദനയാണ്.. '', അഖില്‍ മാരാര്‍ കുറിച്ചു.

നിരവധി പേരാണ് അഖിലിനെ ആശ്വസിപ്പിച്ചു കമന്റുകള്‍ കുറിക്കുന്നത്. ' ഇവരെ വളര്‍ത്തുന്നവര്‍ക്ക് ഈ വാക്കുകളിലെ വേദന മനസിലാകും' എന്നാണ് ഒരാളുടെ കമന്റ്.

Ads by Google
Monday 11 Aug 2025 02.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google