Thursday, March 19, 2026 Last Updated 51 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Monday 11 Aug 2025 11.53 AM

' മാരീശന്‍ കണ്ടു, കൊളളാവുന്ന ഫസ്റ്റ് ഹാഫും ഗംഭീര സെക്കന്റ് ഹാഫും' ; പ്രശംസിച്ച് ശങ്കര്‍

director, movie

ഫഹദ് ഫാസില്‍, വടിവേലു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാരീശന്‍. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശങ്കര്‍.

'മാരീശന്‍ കണ്ടു...കൊള്ളാവുന്ന ഫസ്റ്റ് ഹാഫും അപ്രതീക്ഷിതമായ ഗംഭീര സെക്കന്റ് ഹാഫും. വടിവേലുവിന്റെ വളരെ മികച്ച അഭിനയം...എന്തൊരു നടനാണ് അദ്ദേഹം. ഫഹദ് ഫാസില്‍ മറ്റൊരു അഭിനന്ദനീയമായ പ്രകടനം നല്‍കി. സംവിധായകനും തിരക്കഥാകൃത്തും വരുടെ ജോലി നന്നായി ചെയ്തു. തുടരെ ഗംഭീര സ്‌ക്രിപ്റ്റുകള്‍ എടുത്ത് നിര്‍മിക്കുന്നതില്‍ ആര്‍ ബി ചൗധരിക്ക് ഒരു സല്യൂട്ട്', ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജൂലൈ 25ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. മാമന്നന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദും വടിവേലുവും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

Ads by Google
Monday 11 Aug 2025 11.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google