Thursday, March 19, 2026 Last Updated 28 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 11 Aug 2025 09.16 AM

എന്റെ കണ്മണിക്കൊപ്പം; ദര്‍ശനയ്‌ക്കൊപ്പമുളള ചിത്രങ്ങളുമായി വിന്‍സി

vincy aloshious-
photo-www.instagram.com/iam_win.c/

മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് വിൻസി അലോഷ്യസ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു വിൻസി സിനിമയിലേക്ക് എത്തിപ്പെട്ടത്.

ഷോയിൽ വിൻസിയുടെ സഹമത്സരാർത്ഥിയായിരുന്നു ദർശന സുദർശൻ. നായികാ നായകൻ എന്ന ഷോയുടെ വിന്നറായും ദർശന തിരഞ്ഞെടുക്കപ്പെട്ടു.

നായികാ നായകൻ റിയാലിറ്റി ഷോ കാലം മുതൽ തുടങ്ങിയതാണ് വിൻസിയും ദർശനയും തമ്മിലുള്ള സൗഹൃദം. ലാൽ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിലും ഇരുവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

ഏഴു വർഷങ്ങൾക്കിപ്പുറവും ആ സൗഹൃദം മനോഹരമായി മുന്നോട്ടുകൊണ്ടുപോവുകയാണ് വിൻസിയും ദർശനയും. ദർശനയുടെ വീട്ടിൽ സന്ദർശനം നടത്തിയപ്പോൾ പകർത്തിയ ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ വിൻസി പങ്കുവച്ചിരിക്കുന്നത്. എന്റെ കൺമണിയ്ക്ക് ഒപ്പം എന്നാണ് വിൻസി ചിത്രങ്ങൾക്ക് അടിക്കുറിപ്പേകിയിരിക്കുന്നത്.

Ads by Google
Monday 11 Aug 2025 09.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google