Thursday, March 19, 2026 Last Updated 56 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Monday 11 Aug 2025 08.56 AM

' കണ്ണില്‍ കൊളളാനുളളത് പുരികത്ത് കൊണ്ടങ്ങു മാറി' ; ആശുപത്രി കിടക്കയില്‍ നിന്നുളള ചിത്രവുമായി റിയാസ് നര്‍മകല

actor, post
photo-www.facebook.com/RiyasNarmakalaa

ആശുപത്രി കിടക്കയില്‍ നിന്നുളള ഫോട്ടോ പങ്കുവെച്ച് നടന്‍ റിയാസ് നര്‍മകല. ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണ് താരം ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ല. ഒട്ടും സുഖകരമല്ലാതിരുന്ന ഒരാഴ്ചത്തെ ആശുപത്രി വാസം അവസാനിച്ചതിന്റെ ആശ്വാസം പങ്കുവെയ്ക്കുകയാണ് നടന്‍.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആശുപത്രിയില്‍ കഴിയേണ്ടി വന്നത് എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ റിയാസ് പറയുന്നു.

''Not Reel But Real. രോഗിയായി ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും കുറെയധികം വര്‍ഷങ്ങള്‍ക്കു ശേഷം ഒരാഴ്ച്ചത്തെ ആശുപത്രിവാസം ഇന്ന് അവസാനിച്ചു. FOOD POISON അടിച്ചു നല്ല അസ്സല് പണി കിട്ടി എന്തോ തിന്നേ കുടിക്കേ ചെയ്തതാണ് എവിടെന്നാണ്ന്നറിയില്ല ഇപ്പോ ഭക്ഷണം കാണുമ്പോള്‍ തന്നെ പേടിയാ, കഷ്ട്ടപ്പെട്ടുണ്ടാക്കിയ മൂന്ന് നാല് കിലോയും പോയി, എന്തായാലും എന്റെ പ്രിയപ്പെട്ടവരുടെയൊക്കെ പ്രാര്‍ത്ഥനകള്‍ ഉള്ളത് കൊണ്ടാകാം കണ്ണില്‍ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടൊക്കെയങ്ങു നീങ്ങുന്നത്, അനുഭവിച്ച് ചീട്ട് കീറിയതിന്റെ വെളിച്ചത്തില്‍ പറയുവാ പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക, നടക്കില്ല എന്നറിയാം എന്നാലും ശ്രമിക്കുക ശ്രദ്ധിക്കുക''.

മറിമായം, അളിയന്‍സ് തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് റിയാസ്. വണ്‍, റോഷാക്ക്, കൂമന്‍ എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Ads by Google
Monday 11 Aug 2025 08.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google