Thursday, March 19, 2026 Last Updated 56 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 10 Aug 2025 04.25 PM

' ഏറെ സ്‌നേഹസമ്പന്നനായ വ്യക്തി' ; പിണറായി വിജയനൊപ്പമുളള ചിത്രം പങ്കുവെച്ച് അഹാന

with, attention

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അഹാന കൃഷ്ണ. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ ഫ്‌ളൈറ്റ് യാത്രക്കിടെ അപ്രതീക്ഷിതമായി ഒരു പ്രമുഖനെ കണ്ടു മുട്ടിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അഹാന.

കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ആ പ്രമുഖന്‍. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ' അപ്രതീക്ഷിതമായ കണ്ടുമുട്ടല്‍. ഏറെ സ്‌നേഹസമ്പന്നനായ വളരെ അപ്രോച്ചബിള്‍ ആയ മനുഷ്യന്‍' എന്ന അടിക്കുറിപ്പിനൊപ്പം മുഖ്യമന്ത്രിയെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.

ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റെ മകള്‍ കൂടിയായ അഹാന പിണറായി വിജയനൊപ്പം ചിത്രം പങ്കുവെച്ചത് ചില സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കും വഴി വെച്ചിട്ടുണ്ട്. അഹാനയെ വിമര്‍ശിച്ചും ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ഒപ്പം അനുകൂലിക്കുന്നവരും കുറവല്ല.

Ads by Google
Sunday 10 Aug 2025 04.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google