Thursday, March 19, 2026 Last Updated 57 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 10 Aug 2025 03.16 PM

2011 ല്‍ ചാപ്പാകുരിശില്‍ അഭിനയിച്ചപ്പോള്‍ ഫഹദിന് നല്‍കിയ പ്രതിഫലം ഒരു ലക്ഷം രൂപ; ലിസ്റ്റിന്‍ സ്റ്റീഫന്‍

reveals, in

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. മലാളത്തിന് പുറമേ തമിഴ്, ലെതുങ്ക് ചിത്രങ്ങളിലൂടെ ഫഹദ് ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയിലും വലിയ പ്രീതി നേടിയിട്ടുണ്ട്.

ഇപ്പോള്‍ ' ചാപ്പാ കുരിശ്' എന്ന സിനിമയില്‍ ഫഹദിന് നല്‍കിയ പ്രതിഫലം വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. 2011ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തില്‍ അഭിനയിച്ചതിന് അന്ന് ഒരു ലക്ഷം രൂപയാണ് ശമ്പളമായി നല്‍കിയതെന്ന് ലിസ്റ്റിന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കിപ്പുറം അഞ്ചോ പത്തോ കോടി നല്‍കിയാലും ഫഹദിനെ കിട്ടില്ലെന്നും അതാണ് സിനിമയുടെ മാജിക് എന്നും ലിസ്റ്റിന്‍ പറഞ്ഞു. ' സൗത്ത് ഇന്ത്യന്‍ ഫിലിം അക്കാഡമി' യുടെ കോണ്‍വോക്കേഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ലിസ്റ്റിന്‍. ചടങ്ങിലെ മുഖ്യാതിഥി ആയിരുന്നു ഫഹദ്്.

ചാപ്പാ കുരിശില്‍ അഭിനയിച്ചതിനു ശേഷം ഫഹദുമായി സിനിമ ചെയ്യാന്‍ പറ്റിയില്ല. ഞാന്‍ ഇപ്പോഴും ഓര്‍ക്കുകയാണ്, 2011 ല്‍ ഞാന്‍ ചാപ്പ കുരിശ് ചെയ്യുമ്പോള്‍ ശമ്പളം അപ്പോള്‍ കൊടുത്തില്ല. എല്ലാം കഴിഞ്ഞിട്ടാണ് കൊടുത്തത്. പ്രതിഫലത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫഹദ് എന്നോട് പറഞ്ഞു ലിസ്റ്റിന്‍ എന്താണെന്നുവെച്ചാല്‍ തന്നാല്‍മതി എന്ന്. എത്രയാണെന്ന് വച്ചാല്‍ പറയാമോ, അപ്പോള്‍ എളുപ്പമാണെന്ന് ഞാന്‍ പറഞ്ഞു. ഫഹദ് എന്നോട് പറഞ്ഞു താന്‍ ടൂര്‍ണമെന്റ് എന്ന സിനിമയില്‍ അഭിനയിച്ചത് 65,000 രൂപയ്ക്കാണ് എന്ന്. ചാപ്പാ കുരിശില്‍ ഫുള്‍ എനര്‍ജിയില്‍ ഉടനീളം ഫഹദ് ഉണ്ടായിരുന്നു. അന്ന് ഫഹദ് ഫാസിലിന് ശമ്പളമായി ഞാന്‍ കൊടുത്തത് ഒരു ലക്ഷം രൂപയാണ്. ആ ഫഹദ് ഇന്ന് എവിടെയോ എത്തിനില്‍ക്കുന്നു. ഇന്ന് ഫഹദിന് 5 കോടിയോ 10 കോടിയോ കൊടുത്താലും കിട്ടില്ല. അതാണ് സിനിമ എന്ന് പറയുന്ന ഒരു മാജിക്. കഴിഞ്ഞ ഒരു ഇന്റര്‍വ്യൂവില്‍ തന്റെ ഏറ്റവും മികച്ച സിനിമകളെക്കുറിച്ച് ചോദിച്ചപ്പോഴും ചാപ്പാ കുരിശ് എന്ന് ഫഹദ് പറഞ്ഞിട്ടുണ്ട്. ഇന്ന് പാന്‍ ഇന്ത്യ ലെവലില്‍ എല്ലാ ഭാഷയിലും വേണ്ട ഒരു ആര്‍ട്ടിസ്റ്റ് ആയാണ് ഫഹദ് ഇന്ന് നില്‍ക്കുന്നത്, ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍.

Ads by Google
Sunday 10 Aug 2025 03.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google