Thursday, March 19, 2026 Last Updated 56 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 10 Aug 2025 10.04 AM

' നിന്നെ ബിഗ് സ്‌ക്രീനില്‍ കാണുന്നത് സന്തോഷം, ഇതെല്ലാം നീ അര്‍ഹിക്കുന്നതാണ്' ; ഗോപികയെയും സുമതിവളവിനെയും പ്രശംസിച്ച് സ്വപ്‌ന ട്രീസ

actor, says

വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് സുമതി വളവ്. നടി ഗോപിക അനിലും ചിത്രത്തില്‍ ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ചിത്രം കണ്ടതിനു ശേഷം മിനിസ്‌ക്രീന്‍ താരവും ഗോപികയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുമായ സ്വപ്‌ന ട്രീസ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ഗോപികയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സ്വപ്‌നയുടെ പോസ്റ്റ്. സ്വപ്‌നയുടെ മകളെയും ചിത്രങ്ങളില്‍ കാണാം.

''നിന്നെയോര്‍ത്ത് ഞാന്‍ എത്രയധികം അഭിമാനിക്കുന്നുവെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല ഗോപൂ. നിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നതു കാണുന്നതും നിന്നെ ബിഗ് സ്‌ക്രീനില്‍ കാണുന്നതുമെല്ലാം സന്തോഷമാണ്. ഇതെല്ലാം നീ അര്‍ഹിക്കുന്നതാണ്, ഇതിനപ്പുറവും. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍'', സ്വപ്‌ന ട്രീസ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണ് സുമതി വളവ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അഭിലാഷ് പിള്ളയാണ്.

Ads by Google
Sunday 10 Aug 2025 10.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google