Thursday, March 19, 2026 Last Updated 54 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 09 Aug 2025 04.31 PM

പഞ്ചു പിടിക്കാന്‍ സായ് യുടെ ആദ്യ എതിരാളി അമ്മ, പിന്നീട് അപ്പൂപ്പനും; തോറ്റപ്പോള്‍ അപ്പൂപ്പന് വയസ്സിനൊപ്പം ആരോഗ്യവും കൂടുതലെന്ന് സായ്; വീഡിയോയുമായി നവ്യ നായര്‍

uploads/news/2025/08/795312/Untitled-5.jpg
Navya Nair cute moments with family (Image Source: Instagram)

മലയാളികളുടെ മനസ്സിലേക്ക് ‘ഇഷ്ട’ത്തോടെ വന്നെത്തി ബാലാമണിയായി ഹൃദയത്തില്‍ സ്ഥാനം നേടിയെടുത്ത താരമാണ് നവ്യ നായര്‍. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ ചെയ്ത് നവ്യ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് വിവാഹത്തോടെ സിനിമയില്‍ നിന്ന് താരം ഇടവേളയെടുത്തു. പിന്നീട് മകന്‍ സായ് ഒരു പ്രായമെത്തിയ ശേഷമാണ് വീണ്ടും നവ്യ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയത്. മടങ്ങിവരവിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ നവ്യയ്ക്ക് കഴിഞ്ഞു.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും കുടുംബവുമൊത്തുള്ള നിമിഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. മടങ്ങിയെത്തിപ്പോള്‍ സിനിമയില്‍ മാത്രമല്ല റിയാലിറ്റി ഷോയില്‍ ജഡ്ജായും നൃത്തവേദികളിലും സജീവമായി താരം. നവ്യയുടെ നൃത്തവേദികള്‍ക്ക് നിറയെ ആരാധകരാണിപ്പോള്‍. സിനിമയേക്കാളേറെ തന്റെ നൃത്തവിദ്യാലയമായ ‘മാതംഗി’ക്കും അതിന്റെ പരിപാടികള്‍ക്കുമാണ് നവ്യ ഏറെ പ്രാധാന്യം നല്‍കുന്നത്.
ഇപ്പോഴിതാ തന്റെ കുടുംബത്തിനൊപ്പമുള്ള ഒരു ക്യൂട്ട് ​നിമിഷത്തിന്റെ വീഡിയോ പങ്കിടുകയാണ് താരം. മകന്‍ സായ് തനിക്കും അപ്പൂപ്പനുമൊപ്പം പഞ്ച് പിടിക്കുന്ന വീഡിയോയാണ് നവ്യ പങ്കിട്ടിരിക്കുന്നത്. ആദ്യം നവ്യവുമായി പഞ്ച് പിടിക്കുന്ന സായ് ഈസിയായി താരത്തെ തോല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ പിന്നീട് അപ്പൂപ്പന് മുന്നില്‍ തോറ്റം തുന്നം പാടുകയാണ് താരപുത്രന്‍. ഇത് കണ്ട് ചിരിച്ച് കൈയടിക്കുന്ന നവ്യയു​ടെ അമ്മയെയും വീഡിയോയില്‍ കാണാം. ‘‘അവസാനം അച്ഛൻ തോറ്റുകൊടുത്തു...‘ഈ അപ്പൂപ്പന് വയസ്സ് കൂടുതലായൊണ്ട് ആരോഗ്യം കൂടുതലാ...’- ലെ സായ്...ഇത് പോസ്റ്റ് ചെയ്തു കഴിഞ്ഞു എനിക്ക് ജീവനുണ്ടേൽ എല്ലാരേം വീണ്ടും കാണാം .. ബൈ ദ ബൈ...’’എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കുടുംബത്തിനൊപ്പം ആസ്വദിക്കുന്ന സമയം നവ്യ പങ്കിട്ടിരിക്കുന്നത്.

Ads by Google
Saturday 09 Aug 2025 04.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google