Thursday, March 19, 2026 Last Updated 53 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 09 Aug 2025 03.12 PM

ഫഹദിനൊപ്പമുള്ള ത്രോബാക്ക് ചിത്രം പങ്കിട്ട് ‘ഹാപ്പി ബര്‍ത്ത്ഡേ ഷാനു’കുറിച്ച് ഫര്‍ഹാന്‍ ഫാസില്‍; ഫഹദിനും നസ്റിയയ്ക്കും ഒപ്പമുള്ള പുതിയ ചി​ത്രവും പങ്കിട്ട് താരം

തെന്നിന്ത്യയുടെ പ്രിയ താരം ഫഹദ് ഫാസിലിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ഫഹദിനൊപ്പമുള്ള ത്രോബാക്ക് ചിത്രവും നസ്റിയയ്ക്കൊപ്പമുള്ള പുതിയ ചിത്രവും പങ്കിട്ട് ആശംസകള്‍ കുറിക്കുകയാണ് സ​ഹോദരനും നടനുമായ ഫര്‍ഹാന്‍ ഫാസില്‍.
Fahad Faasil, Farhan Faasil, Nasriya Fahad
Farhan Faasil birthday wish for fahad faasil (Image Source: Instagram)

പപ്പയുടെ സ്വന്തം അപ്പൂസിലൂടെ മലയാളികളുടെ മനസ്സിലേക്ക് എത്തിയ ബാലതാരമാണ് ഫഹദ് ഫാസില്‍. നായകനായി ഫഹദ് തിളങ്ങിയത് അച്ഛന്‍ ഫാസില്‍ സംവിധാനം ചെയ്ത ‘കൈയെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെയാണ്. ആദ്യ സിനിമയില്‍ അത്ര ശ്രദ്ധിക്കപ്പെടാതിരുന്ന താരം ഏകദേശം എട്ട് വർഷത്തെ ഇടവേളയെടുത്ത ശേഷമാണ് കേരള കഫേ എന്ന ചിത്രത്തിലൂടെ ഒരു പത്രപ്രവർത്തകന്റെ വേഷത്തിൽ തിരിച്ചെത്തിയത്.
കഥാപാത്രങ്ങളെ പോലെ തന്നെ സങ്കീര്‍ണ്ണതകളും വെല്ലുവിളികളും നിറഞ്ഞൊരു യാത്രയായിരുന്നു ഫഹദ് ഫാസിലിന്റേത്. എന്നാല്‍ ചാപ്പാ കുരിശിലെ അർജുൻ എന്ന കഥാപാത്രത്തിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു, പിന്നീടൊരു തിരിഞ്ഞുനോട്ടം ഫഹദിന് വേണ്ടിവന്നില്ല. നായകവേഷങ്ങളില്‍ മാത്രമല്ല വില്ലന്‍ വേഷങ്ങളിലടക്കം തെന്നിന്ത്യന്‍ ഭാഷകളില്‍ തന്റേതായ ഇടം നേടാന്‍ താരത്തിന് കഴിഞ്ഞു.
ഇപ്പോഴിതാ ഫഹദിന്റെ ജന്മദിനത്തില്‍ സഹോദരനും അഭിനേതാവുമായ ഫര്‍ഹാന്‍ ഫാസില്‍ സഹോദരന് അടിപൊളി ബര്‍ത്ത്ഡേ വിഷ് നേര്‍ന്നിരിക്കുകയാണ്. ‘‘ഹാപ്പി ബര്‍ത്ത്ഡേ ഷാനു...’ എന്ന് കുറിച്ച പോസ്റ്റിനൊപ്പം ഫഹദിനും നസ്റിയയ്ക്കും ഒപ്പമുള്ള പുത്തന്‍ കൂള്‍ ചിത്രവും ഫര്‍ഹാന്‍ പങ്കുവച്ചിട്ടുണ്ട്. ഫഹദിനൊപ്പമുള്ള ​കുട്ടിക്കാലത്തെ ത്രോബാക്ക് ചിത്രവും പങ്കിട്ടാണ് താരത്തിന്റെ പോസ്റ്റ്.

Ads by Google
Saturday 09 Aug 2025 03.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google