Sunday, March 22, 2026 Last Updated 16 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 09 Aug 2025 11.21 AM

സംസ്ഥാന സര്‍ക്കാരും ആരോഗ്യമന്ത്രിയും തനിക്കൊപ്പമുണ്ട്, വീണ ജോര്‍ജിനോട് ക്ഷമ ചോദിച്ചെന്ന് ഡോ. ഹാരിസ്

dr-haris-

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ആരോഗ്യ മന്ത്രി വീണ ജോര്‍ജും തനിക്കൊപ്പമുണ്ടെന്ന് ഡോ. ഹാരിസ്. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ ദു:ഖമുണ്ടാക്കിയെന്ന് വീണ ജോര്‍ജ് പറഞ്ഞു. തുടര്‍ന്ന് വീണ ജോര്‍ജിനോട് ക്ഷമ ചോദിച്ചു. താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവമുളളതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. താന്‍ ആവശ്യപ്പെട്ട ഉപകരണങ്ങള്‍ വാങ്ങി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി തന്നെ ആശുപത്രിയില്‍ വന്ന് കണ്ടിരുന്നു. തന്നെയും കുടുംബത്തെയും ആശ്വസിപ്പിച്ചാണ് മടങ്ങിയത്. തന്റെ ഓഫീസ് റൂമില്‍ ആര്‍ക്കും കയറാം. താന്‍ തുറന്ന പുസ്തകമാണ്. ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ല. അന്വേഷണത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. തന്റെ ഓഫീസ് റൂമില്‍ കണ്ട ഉപകരണം തിരിച്ചറിയാന്‍ കഴിയാത്തതില്‍ അന്വേഷണ സംഘത്തെ കുറ്റപ്പെടുത്താനാവില്ല. ബില്‍ തിരിച്ചറിയാന്‍ കഴിയാത്തതിലും ആരെയും കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഏത് അന്വേഷണത്തോടും സഹകരിക്കും. മാധ്യമങ്ങളോട് താന്‍ സംസാരിച്ചത് ചട്ടലംഘനമാണ്. അത് തുറന്നു പയാന്‍ ഒരു മടിയുമില്ല. ഇനിയും ഇക്കാര്യത്തില്‍ കൂടുതല്‍ വിവാദത്തിനില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു.

ഹാരിസിനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിക്കൊണ്ടുളള മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും സൂപ്രണ്ടും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനം വിവാദമായിരുന്നു. ഹാരിസിന്റെ മുറിയില്‍ അസ്വാഭാവികമായ പെട്ടി കണ്ടു എന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും സൂപ്രണ്ടും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. ആരോഗ്യവകുപ്പ് ഹാരിസിനെതിരായി നീക്കങ്ങള്‍ നടത്തുകയാണെന്ന സംശയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

Ads by Google
Saturday 09 Aug 2025 11.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google