Sunday, March 22, 2026 Last Updated 16 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Friday 08 Aug 2025 07.46 PM

നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണം’; കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ ഇടപെട്ട് ഹൈക്കോടതി

high court

കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ ഇടപെട്ട് ഹൈക്കോടതി.ബസുകളുടെ സമയക്രമം മാറ്റാൻ നിർദേശം. തീരുമാനം വേഗത്തിൽ വേണമെന്നും ഹൈക്കോടതി.നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്നാണ് കോടതിയുടെ ആവശ്യം. നിയമലംഘനം വീണ്ടും ആവർത്തിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കണം ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി.

ബസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തണം. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സമയക്രമം പാലിക്കാൻ വേണ്ടിയാണ് ബസുകൾ മരണപ്പാച്ചിൽ നടത്തുന്നത്. നഗരങ്ങളിൽ അഞ്ചു മിനിറ്റും, ഗ്രാമ പ്രദേശങ്ങളിൽ 10 മിനിറ്റും ബസുകൾക്കിടയിൽ ഇടവേള വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Ads by Google
Friday 08 Aug 2025 07.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google