Thursday, March 19, 2026 Last Updated 24 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Friday 08 Aug 2025 01.20 PM

' നമ്മുടെ മികച്ച സ്ത്രീ നേതാക്കള്‍ 'അമ്മയെ' നയിക്കട്ടെ' ; ശ്വേത മേനോന് പിന്തുണയുമായി രാഹുല്‍ ഈശ്വര്‍

support

നടി ശ്വേത മേനോന് എതിരെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചെന്ന പരാതി ഉയര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ശ്വേത മേനോന് പിന്തുണ അറിയിച്ച രാഹുല്‍ ഈശ്വര്‍ നടിയ്‌ക്കെതിരെയുളള പരാതി സാമാന്യ ബുദ്ധിക്കും ബോധത്തിനും എതിരാണെന്നും കുറിച്ചു.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍:

ശ്വേത മേനോന് എതിരെ ഉള്ള പരാതി സാമാന്യ ബുദ്ധിക്കും ബോധത്തിനും എതിരെ ഉള്ള പരാതി കൂടിയാണ്. എല്ലാ വിധ പ്രാര്‍ത്ഥനയും പിന്തുണയും ശ്വേത മേനോന്. നമ്മുടെ മികച്ച സ്ത്രീ നേതാക്കള്‍ 'അമ്മയെ' നയിക്കട്ടെ

ഇന്ന് ബഹുമാനപ്പെട്ട ഹൈ കോടതിയും, എതിര്‍ സ്ഥാനാര്‍ഥിയായ ശ്രീ ദേവനും അടക്കം ശ്വേത മേനോനെ പിന്തുണച്ചു നമ്മളുടെ കേരളത്തിന്റെ നല്ല സംസ്‌കാരം ആണ്.

മാര്‍ട്ടിന്‍ ആരാണെന്നു മനസിലാക്കാന്‍ മാര്‍ട്ടിന്റെ ഒരു വാചകം കുറിക്കുന്നു അതും ലോകാരാധ്യനും മഹാനുമായ മാര്‍ പാപ്പയെ കുറിച്ച് - 'സഭയുടെ ഈ കാലന് ഹുറികള്‍ക്ക് ഇടയില്‍ സ്ഥാനം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ഹമാസ് തീവ്രവാദികളുടെ വിശുദ്ധന്‍ എന്ന് കാലം വിളിക്കും.'

Ads by Google
Friday 08 Aug 2025 01.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google