Thursday, March 19, 2026 Last Updated 32 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Friday 08 Aug 2025 01.01 PM

' മാപ്പ്' ; അടൂരിനെയും യേശുദാസിനെയും അധിക്ഷേപിച്ചതില്‍ ക്ഷമാപണം നടത്തി വിനായകന്‍

for, and

അടൂര്‍ ഗോപാലകൃഷ്ണനെയും യേശുദാസിനെയും അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതില്‍ മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. ഫേസ്ബുക്കിലൂടെ ' മാപ്പ്' എന്ന് മാത്രമാണ് വിനായകന്‍ കുറിച്ചിരിക്കുന്നത്്. കഴിഞ്ഞ ദിവസങ്ങളിലാണ് അടൂരിനെയും യേശുദാനിനെയും അധിക്ഷേപിക്കുന്ന തരത്തില്‍ വിനായകന്‍ പോസ്റ്റ് പങ്കുവെച്ചത്.

പട്ടികജാതി- വര്‍ഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിേക്ഷപിക്കും വിധം സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

സര്‍ക്കാര്‍ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി- വര്‍ഗ വിഭാഗങ്ങളിലെ സംവിധായകര്‍ക്കും സ്ത്രീ സംവിധായകര്‍ക്കും നിര്‍ബന്ധമായും വിദഗ്ധരുടെ കീഴില്‍ കുറഞ്ഞത് മൂന്നു മാസം തീവ്രപരിശീലനം നല്‍കണമെന്നായിരുന്നു പരാമര്‍ശം. ഇതിന് പിന്നാലെയാണ് അടൂരിനെ വിമര്‍ശിച്ച് വിനായകന്‍ രംഗത്തെത്തിയത്.

Ads by Google
Friday 08 Aug 2025 01.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google