Thursday, March 19, 2026 Last Updated 26 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Friday 08 Aug 2025 12.38 PM

' മനുഷ്യ സ്‌നേഹിയായ വ്യക്തി, ഈ വിടപറയല്‍ നേരത്തെ ആയിപോയി' ; സിദ്ദിഖിന്റെ ഓര്‍മയില്‍ സീമ ജി നായര്‍

post, about

മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച പ്രിയ സംവിധായകന്‍ സിദ്ദിഖ് വിടപറഞ്ഞിട്ട് ഇന്ന് രണ്ടുവര്‍ഷം തികയുകയാണ്. ഈ അവസരത്തില്‍ നടി സീമ ജി നായര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

''ഓര്‍മ്മകള്‍ ..ഓര്‍മ്മകള്‍ ..ഓര്‍മപ്പൂക്കള്‍ ..സിദ്ദിഖ് സാര്‍ വിടപറഞ്ഞിട്ട് രണ്ടുവര്‍ഷം ..ക്രോണിക് ബാച്ചിലറിനെ കുറിച്ച് ഓര്‍ക്കാത്ത നിമിഷങ്ങള്‍ ഇല്ല ..ആ സിനിമയിലൂടെ സാറിനെ പരിചയപ്പെട്ടത് ..അതിനു മുന്നേ പരിചയപ്പെടാന്‍ അവസരം വന്നെങ്കിലും എന്റെ പൊട്ട ബുദ്ധിക്കു ആ സിനിമ ഞാന്‍ ചെയ്തില്ല (കാബൂളിവാല )..ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനുഷ്യ സ്‌നേഹിയായ വ്യക്തി ..ഈ വിടപറയല്‍ നേരത്തെ ആയിപോയി ..എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ..എല്ലാവരും ഒരിക്കല്‍ ഇവിടുന്നു യാത്രയായെ പറ്റൂ ..പക്ഷെ സ്‌നേഹിക്കുന്ന മുഖങ്ങള്‍ ,ബഹുമാനിക്കുന്ന മുഖങ്ങള്‍ യാത്ര ആവുമ്പോള്‍,ആ വിടവ് നികത്താന്‍ പറ്റില്ല ..നമ്മള്‍ അറിയാത്ത ലോകത്ത് സാര്‍ ചിലപ്പോള്‍ സന്തോഷം ആയി ഇരിക്കുന്നുണ്ടാവും'', സീമ ജി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2023 ആഗസ്റ്റ് 8ന് കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ വിയോഗം. ഹൃദയാഘാതം ആയിരുന്നു മരണകാരണം.

സിദ്ദിഖ് കൊച്ചിന്‍ കലാഭവനിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്. ഇവിടെ വെച്ച് തന്നെയായിരുന്നു അദ്ദേഹം പില്‍ക്കാലത്ത് തന്റെ സംവിധാന പങ്കാളിയായ ലാലുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ഈ സൗഹൃദം ഇരുവരുടെയും ജീവിതത്തെ മാറ്റി മറിക്കുകയായിരുന്നു. ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഇന്‍ ഹരിഹര്‍നഗര്‍, റാംഞ്ചി റാവു സ്പീക്കിംഗ്, മാന്നാര്‍ മത്തായി, ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ് തുടങ്ങി അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ മലയാളികള്‍ ?നെഞ്ചിലേറ്റിയവയാണ് . മോഹന്‍ലാല്‍ നായകനായ ബിഗ് ബ്രദറാണ് സിദ്ദിഖ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

Ads by Google
Friday 08 Aug 2025 12.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google