Thursday, March 19, 2026 Last Updated 30 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Friday 08 Aug 2025 11.45 AM

ശ്രീദേവിയുടെ പഴയകാല ചിത്രം പങ്കുവെച്ച് മകള്‍ ഖുഷി കപൂര്‍

khushi-kapoor
photo-www.instagram.com/khushikapoor/

നടി ശ്രീദേവിയുടെ ത്രോബാക്ക് ചിത്രം പങ്കുവെച്ച് ഇളയ മകള്‍ ഖുഷി കപൂര്‍. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിലായിരുന്നു ഖുഷി അമ്മയുടെ ഒരു പഴയകാല ചിത്രം പങ്കിട്ടത്. ഫ്‌ളോറല്‍ പിങ്ക് ടോപ്പും അതിനു ചേരുന്ന പിങ്ക് ജീന്‍സും ധരിച്ച് പുഞ്ചിരിച്ച് നില്‍ക്കുന്ന ശ്രീദേവിയുടെ ചിത്രമായിരുന്നു ഖുഷി പങ്കുവെച്ചത്. ഒരു ക്യാപ്ഷനും ഖുഷി ചിത്രത്തിന് നല്‍കിയിരുന്നില്ല.

khushi-kapoor

2018 ഫെബ്രുവരി 24 നാണ് ദുബായിലെ ആഢംബര ഹോട്ടലിലെ ബാത്ത്ടബ്ബില്‍ ശ്രീദേവി മുങ്ങി മരിക്കുന്നത്. നടിയുടെ അകാല വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് ഇന്ത്യന്‍ സിനിമാ ലോകവും ആരാധകരും കേട്ടത്. മരണത്തെ ചൊല്ലി നിരവധി ഊഹാപോഹങ്ങള്‍ ഉയര്‍ന്നെങ്കിലും ശ്രീദേവിയുടേത് വെളളത്തില്‍ മുങ്ങിയുളള അപകടമരണമാണെന്നും യാതൊരു അസ്വഭാവികതയും മരണത്തില്‍ ഇല്ലെന്നുമുളള കണ്ടെത്തലിലാണ് ദുബായ് പോലീസ് കേസ് അവസാനിപ്പിച്ചത്.

അതേസമയം മക്കളായ ജാന്‍വിയും ഖുഷിയും സിനിമയില്‍ സജീവമാണ്. സോയ അക്തറിന്റെ ദി ആര്‍ക്കീസിലൂടെയായിരുന്നു ഖുഷി അഭിനയരംഗത്തേക്ക് എത്തിയത്. ലവ് യപ, നദാനിയന്‍ എന്നിവയാണ് ഖുഷിയുടെ മറ്റ് ചിത്രങ്ങള്‍.

Ads by Google
Friday 08 Aug 2025 11.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google