Thursday, March 19, 2026 Last Updated 28 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Friday 08 Aug 2025 09.46 AM

പ്രേമലു ഒരിക്കലും അവസാനിക്കുന്നില്ല; മമിതയ്‌ക്കൊപ്പമുളള ചിത്രങ്ങളുമായി അഖില

-akhila-bhargavan-
photo-www.instagram.com/akhilabhargavan/

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് പ്രേമലു. നസ്ലിനും മമിതയും ഒന്നിച്ച ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി അഖില ഭാര്‍ഗവനായിരുന്നു. മമിതയുടെ ഉറ്റ സുഹൃത്തായാണ് അഖില ചിത്രത്തില്‍ വേഷമിട്ടത്. യഥാര്‍ഥ ജീവിതത്തിലും ഏറ്റവും നല്ല സുഹൃത്തുക്കളാണിവര്‍. ഒരിടവേളയ്ക്ക് ശേഷം ഇരുവരുംഒന്നിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അഖില ഇപ്പോള്‍.

ഒരു പരസ്യ ചിത്രത്തിലാണ് മമിതയും അഖിലയും വീണ്ടും ഒന്നിക്കുന്നത്. ഷൂട്ടിങ്ങിനിടെ ഇരുവരും ഒന്നിച്ചുളള സെല്‍ഫി ചിത്രങ്ങളാണ് അഖില ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. മമിതയെ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്.

‘കാലം കടന്നുപോയി , ജീവിതം മുന്നോട്ട് പോയി, പക്ഷേ ഈ പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ അത് പ്രേമലു ഒരിക്കലും അവസാനിക്കാത്തത് പോലെയായിരുന്നു. രണ്ട് ഹൃദയങ്ങള്‍ വീണ്ടും ഒന്നിക്കുകയാണ്..’ എന്നാണ് ചിത്രത്തിനൊപ്പം അഖില കുറിച്ചിരിക്കുന്നത്. ആലിംഗനത്തിന്റേയും ഹൃദയത്തിന്റെയും ഇമോജിയാണ് മമിത പോസ്റ്റിന് താഴെ കമന്റായി ഇട്ടത്.

രണ്ട് കൂട്ടുകാരികള്‍ വീണ്ടും ഒന്നിച്ചതിനെ ഇരുകൈകളും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഒരു ലക്ഷത്തിലേറെ ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. നിങ്ങളെ രണ്ടുപേരെയും വീണ്ടും സിനിമയില്‍ ഒന്നിച്ച് കാണാന്‍ കഴിയുമോ , പ്രേമലുവിന്റെ രണ്ടാം ഭാഗം എപ്പോള്‍ വരും , ഞങ്ങള്‍ കാത്തിരിക്കുകയാണ്, എന്നിങ്ങനെ പോകുന്നു പോസ്റ്റിനടിയിലെ ആരാധകരുടെ കമന്റുകള്‍.

Ads by Google
Friday 08 Aug 2025 09.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google