Thursday, March 19, 2026 Last Updated 28 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Friday 08 Aug 2025 10.19 AM

' മോഹന്‍ലാല്‍ എന്ന നടനെ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല, അതിന്റേതായ പ്രശ്‌നങ്ങള്‍ ആ സിനിമയ്ക്ക് ഉണ്ടായിരുന്നു' ; ഷീലു എബ്രഹാം

ask, the

മോഹന്‍ലാലിനെ നായകനാക്കി പത്മകുമാര്‍ സഗവിധാനം ചെയ്ത ചിത്രമാണ് കനല്‍. സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമ ബോക്‌സ് ഓഫീസില്‍ വിജയിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രം പരാജയപ്പെടാന്‍ കാരണം പ്രേക്ഷകരെ തൃപ്തിപ്പെടുത്താത്ത ക്ലൈമാക്‌സാണെന്ന് പറയുകയാണ് സിനിമയുടെ നിര്‍മാതാവ് കൂടിയായ ഷീലു എബ്രഹാം.

ഷീലു എബ്രഹാമിന്റെ വാക്കുകള്‍:

'ഷീ ടാക്സി എന്ന ചിത്രം സാമ്പത്തികമായി പരാജയപ്പെട്ട് നില്‍ക്കുന്ന സമയത്താണ് 'കനല്‍' സിനിമ ചെയ്യാന്‍ അവസരം വരുന്നത്. മോഹന്‍ലാല്‍ ആണ് അതില്‍ നായകന്‍. അപ്പോള്‍ വേറെ ഒന്നും ചിന്തിച്ചില്ല. സിനിമയുടെ മുടക്കുമുതല്‍ തിരിച്ചു കിട്ടും, തിയേറ്ററില്‍ ചിത്രം നന്നായി ഓടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.. അത് അത്യാവശ്യം ബജറ്റ് കൂടിയ പടമാണ്. അഞ്ചര കോടിയോളം സിനിമയ്ക്ക് അന്ന് ആയിട്ടുണ്ട്. ആ സിനിമ ചെയ്താല്‍ അത്യാവശ്യം പൈസ തിരിച്ച് വരും എന്ന ചിന്ത ഉണ്ടായിരുന്നു. നല്ല ഓഫര്‍ ആയിരുന്നു, മോഹന്‍ലാല്‍ എന്ന നടനെ വെച്ചൊരു സിനിമ ചെയ്യുന്നത്. സാറ്റ്ലൈറ്റ് റൈറ്റ്സ് ഉണ്ട്. അബാം മൂവി എന്നൊരു ബാനര്‍ ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ. അപ്പോള്‍ നല്ല സിനിമകള്‍ നിര്‍മിക്കണം. പൈസ പോകുന്നതിന് അനുസരിച്ച് നമ്മള്‍ ആ ബാനറിന്റെ പേര് കൂടെ നിലനിര്‍ത്തണമല്ലോ. ഷീ ടാക്സി ചെയ്തതോടു കൂടി ആളുകള്‍ നമ്മുടെ ബാനറിനെ അറിഞ്ഞു തുടങ്ങിയിരുന്നു. കനല്‍ എന്ന സിനിമ ഞങ്ങള്‍ക്ക് ലോസ് അല്ലായിരുന്നു ബ്രേക്ക് ഇവന്‍ ആയിരുന്നു. തിയേറ്ററില്‍ സിനിമ വലിയ ഓളം ഒന്നും സൃഷ്ടിച്ചില്ല. മോഹന്‍ലാല്‍ ആയതു കൊണ്ടുള്ള മെച്ചം ഉണ്ടായിരുന്നു. ആ സിനിമയുടെ കഥയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ജനങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയാത്ത ക്ലൈമാക്സ്, അതുപോലെ മോഹന്‍ലാല്‍ എന്ന നടനെ വേണ്ട വിധത്തില്‍ ഉപയോഗിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല. അതിന്റേതായ എല്ലാ പ്രശ്നങ്ങളും ആ സിനിമയ്ക്ക് ഉണ്ടായതായി പ്രേക്ഷകര്‍ പറഞ്ഞിരുന്നു'.

Ads by Google
Friday 08 Aug 2025 10.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google