Sunday, March 22, 2026 Last Updated 12 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Friday 08 Aug 2025 09.48 AM

ചാര്‍ജ്ജ് ചെയ്യാനിട്ട പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു വീട് കത്തിനശിച്ചു ; ആരും വീട്ടിലില്ലായിരുന്നതിനാല്‍ ദുരന്തം ഒഴിവായി

uploads/news/2025/08/795204/power-bank.jpg

തിരൂര്‍: ചാര്‍ജ്ജ് ചെയ്യാനിട്ട പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു വീടിന് തീപിടിച്ചു കത്തി നശിച്ചു. മലപ്പുറം തിരൂരില്‍ നടന്ന സംഭവത്തില്‍ അബൂബക്കര്‍ സിദ്ദിഖ് എന്നയാളുടെ വീടാണ് കത്തി നശിച്ചത്. വീട്ടില്‍ പവര്‍ബാങ്ക് ചാര്‍ജ്ജു ചെയ്യാനിട്ട് സിദ്ദിഖ് പുറത്തുപോയപ്പോഴായിരുന്നു സംഭവം. ഓലപ്പുര മുഴുവന്‍ കത്തിനശിച്ചു. തീ കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു.

തീപിടുത്തം നടന്നപ്പോള്‍ അബൂബക്കര്‍ സിദ്ദിഖിയും കുടുംബവും പുറത്തായിരുന്നതിനാല്‍ വലിയ ദുരന്തം ഉണ്ടായില്ല. തീപിടുത്തത്തില്‍ വീടു മുഴുവന്‍ കത്തിച്ചാമ്പലായി. വീട്ടിനുള്ളിലെ ഉപകരണങ്ങളും കത്തിനശിച്ചു. വീടിനുള്ളിലെ അലമാരയും അതിനുള്ളില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങളും വിലപ്പെട്ട രേഖകളുമെല്ലാം കത്തിനശിച്ചു. ഓടിയെത്തിയ നാട്ടുകാര്‍ അടുക്കളയുടെ വാതില്‍ ചവിട്ടിത്തുറന്ന് ഗ്യാസ് സിലിണ്ടര്‍ പുറത്തേക്ക് മാറ്റി.

കഴിഞ്ഞദിവസം രാത്രി പത്തരയോടെ വീട്ടുകാര്‍ പുറത്ത് പോയപ്പോഴായിരുന്നു തീപ്പിടുത്തം. അടുത്തിടെ സിദ്ദിഖ് മൊബൈല്‍ വാങ്ങിയപ്പോള്‍ അതിനൊപ്പം സൗജന്യമായി കിട്ടിയതായിരുന്നു ചാര്‍ജ്ജര്‍. ദീര്‍ഘനാള്‍ വാടകയ്ക്ക് താമസിച്ച അബൂബക്കര്‍ സിദ്ദിഖ് അടുത്തിടെയാണ് വീടുവെച്ച് താമസമാരംഭിച്ചത്്. സ്വന്തമായി വീടില്ലാത്ത സിദ്ദിഖ് പഞ്ചായത്തില്‍ വീടിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു.

Ads by Google
Friday 08 Aug 2025 09.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google