Thursday, March 19, 2026 Last Updated 27 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 07 Aug 2025 04.47 PM

ഇന്നു ഞാന്‍ നാളെ നീ, നിശബ്ദ്തയും കുറ്റകൃതം തന്നെ ആണ്,ഇന്നു ഞാന്‍ നാളെ നീ: ശ്വേതയ്ക്ക് പിന്തുണയുമായി സാബുമോന്‍

react, case

നടി ശ്വേത മേനോന് എതിരെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചെന്ന പരാതി ഉയര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സാബുമോന്‍. നടിയ്‌ക്കെതിരെ നല്‍കിയ പരാതി വ്യാജമാണെന്നും മലയാള സിനിമ കൂട്ടായ്മയില്‍ നിന്നും ഒരാള്‍ പോലും ഈ വിഷയത്തെ പറ്റി സംസാരിക്കാത്തത് ദുഃഖകരമാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ സാബുമോന്‍ കുറിച്ചു.

സാബുമോന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:

ഇന്നു ഞാന്‍ നാളെ നീ...

ഇന്ന് ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെട്ടു, ശ്വേത മേനോന്റെ പേരില്‍ oru FIR ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നു. അതീവ ഗുരുതരമായ വകുപ്പുകള്‍ ആണു ചുമത്തിയിട്ടുള്ളത്. കോടതി ഉത്തരവ് പ്രകാരമാണ് ഈ FIR രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഒരു സ്വകാര്യ വ്യക്തി സമര്‍പ്പിച്ച പെറ്റീഷന്റെ പിന്നാലെയാണ് ഈ ഉത്തരവ്.

കോടതിയില്‍ കൊടുത്ത പെറ്റീഷന്‍ ഞാന്‍ വായിച്ചു. പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം ഉള്ള സെക്‌സ് വീഡിയോസ് ഉണ്ടാക്കി വിറ്റു പണം സമ്പാദിക്കുന്ന ആളാണ് ഈ നടി എന്നാണു ഈ പെറ്റിഷനില്‍ പറയുന്നത്. പരാതി കൊടുത്ത ആളിന്റെ മുഴുവന്‍ ചരിത്രവും ഞാന്‍ പരിശോധിച്ചു. ഇതു ഒരു വ്യാജ ആരോപണം ആണെന്നത് പകല്‍ പോലെ വ്യക്തം.

എന്റെ വിഷയം ഇതൊന്നുമല്ല മലയാള സിനിമ കൂട്ടായ്മയുടെ കുറ്റകരമായ നിശബ്ദത ആണു! ഈ കൂട്ടായ്മയിലെ ഒരു മനുഷ്യനും ഇതിനു എതിരെ ഈ നിമിഷം വരെ സംസാരിച്ചു കണ്ടില്ല. ഭീകരമായ ഒരു അവസ്ഥയിലൂടെ ആയിരിക്കും സഹപ്രവര്‍ത്തക കടന്നുപോകുന്നത് എന്ന് മനസിലാക്കാന്‍ അല്‍പ്പം മാനുഷിക പരിഗണയുണ്ടായാല്‍ മതി. സോഷ്യല്‍ മീഡിയകളില്‍ ഉള്ള സാധാരണ മനുഷ്യര്‍ പോലും അവര്‍ക്കായി സംസാരിക്കുമ്പോള്‍ സിനിമാകൂട്ടായ്മയിലെ ആരുടേയും ഒരു വരി പോലും എങ്ങും കണ്ടില്ല.

അധികാരത്തിനും രാഷ്ട്രീയത്തിനും വ്യക്തിവിദ്വേഷത്തിനും അപ്പുറം സിനിമ പ്രവര്‍ത്തകരും സാധാരണ മനുഷ്യര്‍ ആണു. പരസ്പര ബഹുമാനം, സഹാനുഭൂതി, കരുണ, പരസ്പര സ്‌നേഹം, നന്മ ഇതൊക്കെ ഒരു തരി എങ്കിലും അവശേഷിക്കുന്നവര്‍ ബാക്കി ഉണ്ടെങ്കില്‍, ഈ പരാതി കൊടുത്ത കൃമികീടങ്ങളെ പോലെ ഉള്ളവരുടെ ആക്രമണങ്ങളില്‍ നിന്നും നാം നമ്മുടെ കൂടെയുള്ളവരെ ചേര്‍ത്തുപിടിക്കണം. കാരണം നമുക്ക് നമ്മളെ ഉള്ളൂ

നിശബ്ദ്ധതയും ഒരു കുറ്റകൃത്യം തന്നെ ആണ്. ഇന്നു ഞാന്‍ നാളെ നീ.

Ads by Google
Thursday 07 Aug 2025 04.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google