Thursday, March 19, 2026 Last Updated 32 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 07 Aug 2025 04.26 PM

' ശ്വേതയ്‌ക്കെതിരെയുളള പരാതി ചില പടങ്ങളിലെ സീനുകള്‍ വെച്ചിട്ടാണ്, സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകള്‍ ഇറങ്ങിയത്' ; പിന്തുണച്ച് ദേവന്‍

the, board

നടി ശ്വേത മേനോന് എതിരെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചെന്ന പരാതി ഉയര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ദേവന്‍. അമ്മ തിരഞ്ഞെടുപ്പില്‍ ശ്വേത മേനോന്റെ എതിര്‍ സ്ഥാനാര്‍ത്ഥി കൂടിയാണ് ദേവന്‍. ചില പടങ്ങളിലെ സീനുകള്‍ വെച്ചിട്ടാണ് ശ്വേത മേനോനെതിരെ പരാതികള്‍ ഉയര്‍ത്തുന്നതെന്നും അവയെല്ലാം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടുകുടി ഇറങ്ങിയ ചിത്രങ്ങളാണെന്നും ദേവന്‍ പറഞ്ഞു.

' ശ്വേത മേനോനെതിരെ പരാതി ചില പടങ്ങളിലെ സീനുകള്‍ വെച്ചിട്ടാണ്. അത് ശ്വേതയുടെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ലേ. സിനിമയുടെ സ്‌ക്രിപ്റ്റ് ആഗ്രഹിക്കുന്നത് അനുസരിച്ചാണ് ചെയ്തത്. അതില്‍ സെക്‌സ് കൂടിപ്പോയോ, കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണ്. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകള്‍ ഇറങ്ങിയത്', ദേവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അശ്ളീലസിനിമകളില്‍ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നാണ് ശ്വേതയ്ക്ക് എതിരായ പരാതി. കൊച്ചി സെന്‍ട്രല്‍ പോലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. ഐടി നിയമത്തിലെ 67, അനാശാസ്യപ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചുമത്തിയായിരുന്നു കേസെടുത്തത്. സിജെഎം കോടതിയാണ് ശ്വേതയ്ക്ക് എതിരേ കേസെടുക്കാന്‍ ഉത്തരവിട്ടത്.

അതേസമയം ശ്വേതാമേനോനെതിരേ ഉയര്‍ന്നിരിക്കുന്ന കേസ് അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗൂഡാലോചനകളുടെ ഭാഗമാണെന്നും ഈ അധികാര വടംവലിയില്‍ ബലിയാടാകുന്നത് രണ്ടു സ്ത്രീകളാണെന്നും നേരത്തേ മാലാപാര്‍വ്വതി പ്രതികരിച്ചിരുന്നു.

Ads by Google
Thursday 07 Aug 2025 04.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google