Thursday, March 19, 2026 Last Updated 28 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 07 Aug 2025 11.38 AM

‘സുധി ഏട്ടാ ഞാൻ എത്തീട്ടോ..’; രേണു സുധിയെ കളിയാക്കി അനുകരിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി; രേണൂനെ കളിയാക്കാന്‍ നാണമില്ലേയെന്ന് കമന്റുകള്‍

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് താരം അഭിഷേക് ജയ്ദീപിനെ വിവാഹം ചെയ്തത്. ഇപ്പോഴിതാ കല്യാണവേഷത്തിലെത്തിയ ജാന്‍മണി രേണു സുധിയെ അനുകരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
Jaanmoni, Renu Sudhi
Janmoni Das mocks Renu Sudhi (Image Source: Instagram)

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ എടുത്തു പറയാവുന്ന ഒരു പേരാണ് ജാന്‍മണി ദാസിന്റേത്. സത്രിയ, ഭരതനാട്യം എന്നിവയില്‍ ബിരുദധാരി കൂടിയായ ജാന്‍മണി അസമില്‍ നിന്നെത്തി കേരളത്തില്‍ തന്റേതായ ഇടം നേടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. തുടക്കത്തില്‍ പരസ്യചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും മേക്കപ്പ് ചെയ്തു തുടങ്ങിയ ജാന്‍മണി പിന്നീട് അമല പോളിയന്റെയടക്കം ഒട്ടുമിക്ക സെലിബ്രിറ്റികളുടെയും ഇഷ്ട മേക്കപ്പ് ആര്‍ട്ടിസ്റ്റായി. മിക്ക മുന്‍നിര നായികമാരെയും ജാന്‍മണി മേക്കപ്പിലൂടെ സുന്ദരിയാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസമായിരുന്നു ജാന്‍മണി തന്റെ ദീര്‍ഘകാല സുഹൃത്തായ അഭിഷേക് ജയ്ദീപിനെ വിവാഹം ചെയ്തത്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ മത്സരാര്‍ത്ഥികളായി എത്തിയപ്പോഴാണ് ഇവര്‍ക്കിടയില്‍ സൗഹൃദമുണ്ടായത്. ബിഗ് ബോസിനു ശേഷവും ഇവര്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഇക്കഴിഞ്ഞ ദിവസം രണ്ടുപേരും വിവാഹവേഷത്തിലുള്ള ചിത്രങ്ങളും വീഡിയോയും പങ്കിട്ട് തങ്ങളുടെ പുതുജീവിതത്തെക്കുറിച്ച് ആരാധകരോട് സംസാരിച്ചു.
ഇപ്പോഴിതാ വിവാഹഫോട്ടോഷൂട്ടിനിടെ ജാന്‍മണി ചെയ്ത ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നത്. ഒരു വാതില്‍ തുറന്നെത്തുന്ന ജാന്‍മണി പടിയിറങ്ങി വന്ന ശേഷം ചിരിച്ച് നാണത്തോടെ ‘സുധി ഏട്ടാ ഞാൻ എത്തീട്ടോ...’ എന്നാണ് പറയുന്നത്. രേണു സുധിയെ കളിയാക്കി അനുകരിക്കുന്ന ജാന്‍മണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി നിറയുകയാണ്. പലരും ജാന്‍മണിയെ വിമര്‍ശിച്ചാണ് കമന്റുകള്‍ കുറിക്കുന്നത്.
‘മറ്റുള്ളവരെ കളിയാകുമ്പോ സ്വന്തം കാര്യം കൂടി നോക്കണ്ടേ, ഞാൻ കണ്ടതിൽ വച്ച് രേണു ചേച്ചിക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് കിട്ടിയ കമന്റ്‌ ബോക്സ്‌ ഇതാണ്എന്തായാലും ചേട്ടനെക്കാൾ ഭേദം ആണ് രേണു, നാണം ഉണ്ടോ നിനക്ക് രേണുനെ കളിയാക്കാൻ, ആദ്യം അവനവന്റെ കുറവുകൾ നികത്തിയിട്ടു ബാക്കി ഉള്ളവരെ കളിയാക്കൂ, നിങ്ങളെക്കാളും ബെറ്റർ ആണ് രേണു, രേണു പെണ്ണാണ് അല്ലാതെ നിന്നെ പോലെ രണ്ടും കെട്ടതല്ല കൊച്ചു പ്രേമാ...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Thursday 07 Aug 2025 11.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google