Thursday, March 19, 2026 Last Updated 25 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 07 Aug 2025 10.25 AM

കുടുംബത്തോടൊപ്പം തിരുപ്പതിയില്‍ ദര്‍ശനം നടത്തി നടന്‍ ജയറാം

jayaram
photo-youtube

കുടുംബത്തോടൊപ്പം തിരുപ്പതിയില്‍ ദര്‍ശനം നടത്തി നടന്‍ ജയറാം. ഭാര്യ പാര്‍വതി , മക്കളായ കാളിദാസ്, മാളവിക, മരുമക്കളായ താരുണി, നവനീത് എന്നിവരും ഒപ്പമുണ്ടായിരുന്നു. ദര്‍ശനത്തിനുശേഷം നിരവധി ആരാധകര്‍ക്കൊപ്പം ജയറാം സെല്‍ഫിക്കു പോസ് ചെയ്തു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എബ്രഹാം ഓസ്ലര്‍ ആണ് ജയറാമിന്റേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. അതേസമയം തമിഴ്, തെലുങ്ക് സിനിമകളില്‍ താരം സജീവമാണ്.

സൂര്യ നായകനായെത്തിയ റെട്രോയില്‍ പ്രധാന വേഷത്തില്‍ നടന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രാം ചരണിന്റെ ഗെയിം ചേഞ്ചറും ഈ വര്‍ഷത്തെ പ്രധാനന ചിത്രങ്ങളിലൊന്നാണ്. ബ്രഹ്മാണ്ഡ സിനിമയായ കാന്താര 2 ആണ് ജയറാമിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Ads by Google
Thursday 07 Aug 2025 10.25 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google