Sunday, March 22, 2026 Last Updated 5 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 07 Aug 2025 10.41 AM

രാജ്യതാല്‍പ്പര്യത്തിനായി എന്തും നേരിടാന്‍ തയ്യാറാണ് ; നികുതിയുദ്ധത്തില്‍ ശക്തമായ പ്രതികരണവുമായി പ്രധാനമന്ത്രി

uploads/news/2025/08/795004/modi.jpg

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് എതിരേ താരിഫ് ഉയര്‍ത്തി ഡൊണാള്‍ഡ് ട്രംപിന്റെ നികുതിയുദ്ധത്തില്‍ ശക്തമായ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യതാല്‍പ്പര്യത്തിനായി എന്തും നേരിടാന്‍ തയ്യാറാണെന്നും കര്‍ഷകരുടേയും മത്സ്യബന്ധന തൊഴിലാളികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും വില നല്‍കേണ്ടി വരുമെങ്കിലും അത് ചെയ്യാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ എം എസ് സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞു.
‘‘കര്‍ഷകരുടെ താല്‍പ്പര്യമാണ് മുന്‍ഗണന. ഇന്ത്യ ഒരിക്കലും കര്‍ഷകരുടെയും കന്നുകാലി ഉടമകളുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി ഞാന്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് എനിക്കറിയാം, പക്ഷേ ഞാന്‍ തയ്യാറാണ്.’’ മോദി പറഞ്ഞു.

രാജ്യത്തിന് വേണ്ടി തയ്യാറാണെന്നും പറഞ്ഞു. ഇന്ത്യ യുഎസിലേക്ക് വൈവിധ്യമാര്‍ന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു, ട്രംപിന്റെ താരിഫുകളുടെ ആഘാതം വഹിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന മേഖലകളിലൊന്നാണിത്. റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി തുടരുന്നതിനാല്‍ ഇന്ത്യന്‍ കയറ്റുമതിക്ക് 25 ശതമാനം അധിക തീരുവ 'പെനാല്‍റ്റി' ആയി ഡൊണാള്‍ഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചു.

യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ മൊത്തം താരിഫ് 50 ശതമാനമായി ഉയര്‍ന്നതിന് ശേഷം, റഷ്യയുടെ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയെ ലക്ഷ്യമിടുന്നത് 'അന്യായവും ന്യായരഹിതവും യുക്തിരഹിതവുമാണ്' എന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിയായ തുണി വ്യവസായത്തെ സാരമായി ബാധിക്കുന്നതാണ് പുതിയ നികുതി നയം.

Ads by Google
Thursday 07 Aug 2025 10.41 AM
YOU MAY BE INTERESTED
Ads by Google
Ads by Google