Thursday, March 19, 2026 Last Updated 29 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 07 Aug 2025 10.34 AM

എ ഐ ഉപയോഗിച്ച് രാഞ്ജനയുടെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തി റി റിലീസ്; നിയമനടപടിക്ക് ഒരുങ്ങി ധനുഷും സംവിധായകനും

ready, for

ധനുഷിനെ നായകനാക്കി ആനന്ദ് എല്‍ റായ് സംവിധാം ചെയ്ത ചിത്രമാണ് ' രാഞ്ജന'. ധനുഷിന്റെ ആദ്യ ഹിന്ദി ചിത്രമായിരുന്നു ഇത്. സോനം കപൂര്‍ ആയിരുന്നു സിനിമയിലെ നായിക. അടുത്തിടെ എ ഐ ഉപയോഗിച്ച് സിനിമയുടെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തി റീ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതില്‍ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ധനുഷും സംവിധായകന്‍ ആനന്ദ് എല്‍ റായ്‌യും. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.

'' ശുഭകരമായ ക്ലൈമാക്‌സ് നല്‍കുന്ന പുതിയ പതിപ്പിനെ '' വളരെ അപകടകരമായ ഒരു കീഴ്‌വഴക്കം'' എന്ന് വിശേഷിപ്പിച്ച റായ്, സൃഷ്ടികളുടെ ഉടമസ്ഥാവകാശത്തിന്റെ ഭാവിയെക്കുറിച്ചുളള ഗുരുതരമായ ആശങ്കകള്‍ പങ്കുവെച്ചു. '' എന്റെ മറ്റ് സിനിമകളെക്കുറിച്ചോര്‍ത്ത് ഞാന്‍ വളരെ ആശങ്കാകുലനാണ്. ധനുഷും അങ്ങനെതന്നേ. ഇത്തരം ബാഹ്യമായ ഇടപെടലുകളില്‍ നിന്ന് ഞങ്ങളുടെ സൃഷ്ടികളെ സംരക്ഷിക്കാനും പുഃസ്ഥാപിക്കാനും ഞങ്ങള്‍ നിയമപരമായ പരിഹാരങ്ങള്‍ തേടുകയാണ്'' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ' രാഞ്ജന' യുടെ അനധികൃതമായ മാറ്റം വരുത്തലാണ് തങ്ങളുടെ അടിയന്തര ശ്രദ്ധ ആവശ്യമുളള വിഷയമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ചിത്രത്തിന്റെ തമിഴ് പതിപ്പായ ' അംബികാപതി' , യഥാര്‍ത്ഥ ക്ലൈമാക്‌സില്‍ നിന്ന് വലിയ വ്യത്യാസങ്ങളോടെ, എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു ശുഭപര്യവസായിയായ ക്ലൈമാക്‌സുമായി ഓഗസ്റ്റ് ഒന്നിന് നിര്‍മ്മാതാക്കളായ ഇറോസ് ഇന്റര്‍നാഷണല്‍ റീ റിലീസ് ചെയ്തിരുന്നു.

പുതിയ പതിപ്പിനെതിരെ പ്രതിഷേധവുമായി നടന്‍ ധനുഷും രംഗത്തെത്തിയിരുന്നു. താന്‍ 12 വര്‍ഷം മുമ്പ് ചെയ്ത സിനിമ ഇതായിരുന്നില്ലെന്നും 'എഐ' ഉപയോഗിക്കുന്നത് കലയ്ക്കും കലാകാരന്മാര്‍ക്കും ഒരുപോലെ ആശങ്കാജനകമായ കാര്യമാണെന്നും ധനുഷ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കിട്ടാണ് നടന്റെ പ്രതികരണം.

''രാഞ്ജന'യുടെ ക്ലൈമാക്‌സ് മാറ്റി വീണ്ടും റിലീസ് ചെയ്തത് എന്നെ പൂര്‍ണ്ണമായും അസ്വസ്ഥനാക്കി. ഈ മാറ്റം സിനിമയുടെ ആത്മാവിനെ തന്നെ ഇല്ലാതാക്കി, എന്റെ വ്യക്തമായ എതിര്‍പ്പ് വകവയ്ക്കാതെ ബന്ധപ്പെട്ട ആളുകള്‍ അത് മുന്നോട്ട് കൊണ്ടുപോയി. 12 വര്‍ഷം മുമ്പ് ഞാന്‍ കമ്മിറ്റ് ചെയ്ത സിനിമയല്ല ഇത്. സിനിമകളിലോ ഉള്ളടക്കത്തിലോ മാറ്റം വരുത്താന്‍ 'എഐ' ഉപയോഗിക്കുന്നത് കലയ്ക്കും കലാകാരന്മാര്‍ക്കും ഒരുപോലെ ആശങ്കാജനകമായ കാര്യമാണ്. കഥപറച്ചിലിന്റെ സമഗ്രതയെയും സിനിമയുടെ പാരമ്പര്യത്തെയും ഇത് ഭീഷണിപ്പെടുത്തുന്നു. ഭാവിയില്‍ ഇത്തരം രീതികള്‍ തടയുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു,' ധനുഷ് പറഞ്ഞു.

Ads by Google
Thursday 07 Aug 2025 10.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google