Thursday, March 19, 2026 Last Updated 27 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 06 Aug 2025 04.33 PM

അടൂര്‍ ഗോപാലകൃഷ്ണനും യേശുദാസിനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി നടന്‍ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്

adoor, and

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഗായകന്‍ യേശുദാസിനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി നടന്‍ വിനായകന്‍. ഇരുവരുടേയും പേര് എടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ ഫേസ്ബുക്ക് പോസ്റ്റ്. യേശുദാസിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

പട്ടികജാതി- വര്‍ഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിേക്ഷപിക്കും വിധം സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

സര്‍ക്കാര്‍ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി- വര്‍ഗ വിഭാഗങ്ങളിലെ സംവിധായകര്‍ക്കും സ്ത്രീ സംവിധായകര്‍ക്കും നിര്‍ബന്ധമായും വിദഗ്ധരുടെ കീഴില്‍ കുറഞ്ഞത് മൂന്നു മാസം തീവ്രപരിശീലനം നല്‍കണമെന്നായിരുന്നു പരാമര്‍ശം.
ഇതിന് പിന്നാലെ പ്രമുഖരടക്കം ഒട്ടേറെപ്പേര്‍ അടൂരിനെ വിമര്‍ശിച്ചുകൊണ്ട് രം?ഗത്തെത്തിയിരുന്നു. നേരത്തെ, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖരെ അധിക്ഷേപിച്ചു കൊണ്ട് സമാനമായ അധിക്ഷേപ കുറിപ്പ് പങ്കുവെച്ചതിന് വിനായകനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Ads by Google
Wednesday 06 Aug 2025 04.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google