Thursday, March 19, 2026 Last Updated 30 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 06 Aug 2025 12.21 PM

സീതാരാമത്തിന്റെ 3 വര്‍ഷങ്ങള്‍, സീത ഇപ്പോഴും നിങ്ങളുടെ ഹൃദയങ്ങളിലും ഓര്‍മ്മകളിലും ജീവിക്കുന്നു; നന്ദി പറഞ്ഞ് മൃണാള്‍ താക്കൂര്‍

mrunal-thakur

സീതാ രാമത്തിന്റെ മൂന്ന് വര്‍ഷം ആഘോഷിക്കുകയാണ് നടി മൃണാള്‍ താക്കൂര്‍. ദുല്‍ഖറും മൃണാള്‍ താക്കൂറും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം വലിയ സ്വീകാര്യത നേടിയിരുന്നു. സീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മൃണാലിന്റെ അഭിനയം പരക്കെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അത് അവരുടെ കരിയറിലെ ഒരു വഴിത്തിരിവായി മാറി. ഇപ്പോഴിതാ സീതാ രാമം ടീമിനും ആരാധകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.

‘മൂന്ന് വര്‍ഷമായി സീത ഇപ്പോഴും നിങ്ങളുടെ ഹൃദയങ്ങളിലും വാക്കുകളിലും ഓര്‍മ്മകളിലും ജീവിക്കുന്നു. അവള്‍ ഒരിക്കലും ഒരു കഥാപാത്രമായിരുന്നില്ല. അവള്‍ ഒരു വാഗ്ദാനമായിരുന്നു. ഒരു വികാരം എന്നെന്നേക്കുമായി. ദുല്‍ഖര്‍ സല്‍മാന്‍, ഹനു രാഘവപുഡി ഈ ചിത്രത്തിന് പിന്നിലെ ഓരോ ആത്മാവും ഇത്രയും സത്യത്തോടെ നിര്‍മിച്ചതിന് നന്ദി. പ്രേക്ഷകരായ നിങ്ങള്‍ക്കും , അവളെ ജീവനോടെ നിലനിര്‍ത്തിയതിന് , സീതയെ സ്‌നേഹിക്കുന്നു ’എന്നാണ് മൃണാള്‍ കുറിച്ചത്.

mrunal-thakur

ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹാനു രാഘവപുഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലും എത്തിയിരുന്നു.1960കളില്‍ ജമ്മു ആന്‍ഡ് കാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. മൃണാൽ താക്കൂറാണ് ചിത്രത്തിൽ നായികയായായെത്തിയത്. രശ്മിക മന്ദാനയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അതേസമയം സണ്‍ ഓഫ് സര്‍ദാര്‍ 2 എന്ന ചിത്രമാണ് മൃണാളിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അജയ് ദേവ് ഗണാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തിടെ ധനുഷുമായുളള ഡേറ്റിംഗ് കിംവദികളെ തുടര്‍ന്ന് മൃണാള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Ads by Google
Wednesday 06 Aug 2025 12.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google