Thursday, March 19, 2026 Last Updated 26 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 06 Aug 2025 12.34 PM

' മമ്മൂക്ക എന്നെ വിളിച്ചു കേസുമായി മുന്നോട്ട് പോകരുതെന്ന് പറഞ്ഞു, കമ്മിറ്റ് ചെയ്ത സിനിമയില്‍ നിന്ന് പിന്മാറി' ; സാന്ദ്ര തോമസ്

said, case

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുളള നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം തളളിയിരുന്നു. ഇതിന് പിന്നാലെ സാന്ദ്ര കോടതിയെ സമീപിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യതയുണ്ടായിട്ടും അത് തളളിയതിനെ ചോദ്യം ചെയ്താണ് സാന്ദ്ര കോടതിയെ സമീപിച്ചത്.

നിയമപരമായി നീങ്ങുമെന്ന് അറിയിച്ചതോടെ നടന്‍ മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്നും കേസുമായി മുമന്നാട്ടു പോകരുതെന്ന് ആവശ്യപ്പെട്ടുവെന്നും സാന്ദ്ര ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. മാത്രമല്ല താനുമായി കമ്മിറ്റ് ചെയ്ത ഒരു സിനിമയില്‍ നിന്നും മമ്മൂട്ടി പിന്മാറിയെന്നും സാന്ദ്ര പറഞ്ഞു.

'ഇത് പറയാമോ എന്നെനിക്കറിയില്ല പക്ഷേ എന്നാലും ഞാന്‍ പറയുവാണ്, എന്നെ മമ്മൂക്ക വിളിച്ചിരുന്നു. എന്നോട് കേസുമായി മുന്നോട്ട് പോകരുതെന്ന് പറഞ്ഞു. അദ്ദേഹം എന്നോട് ഒരു മുക്കാല്‍ മണിക്കൂറോളം സംസാരിച്ചിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ മമ്മൂക്ക... മമ്മൂക്കയുടെ മകള്‍ക്കാണ് ഈ അവസ്ഥ വന്നത് എങ്കില്‍ അവരോട് പ്രതിക്കരുത് എന്ന് പറയുമോ എന്ന്.

അതിന് ശേഷം ഞാനുമായി കമ്മിറ്റ് ചെയ്തിരുന്ന സിനിമയില്‍ നിന്ന് മമ്മൂക്ക പിന്മാറി. നിര്‍മാതാക്കള്‍ തിയറ്ററില്‍ ഇനി എന്റെ സിനിമ ഇറക്കാന്‍ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്നൊരു സ്റ്റാന്‍ഡ് ആയിരിക്കുമോ മമ്മൂക്ക എടുക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു... ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ. അതിനകത്ത് ഞാന്‍ ഇനി ഒന്നും പറയുന്നില്ല. ഇഷ്ടം പോലെ ചെയ്‌തോളൂവെന്ന്.

ഞാന്‍ പറഞ്ഞു, ഞാന്‍ ഇവിടെത്തന്നെ ഉണ്ടാകും. എന്നെ ഇവിടെ നിന്ന് തുടച്ചു നീക്കാന്‍ ആണ് ശ്രമിക്കുന്നതെങ്കില്‍ ഞാന്‍ ഇവിടെ തന്നെ ഉണ്ടാകുമെന്ന് ഞാന്‍ അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞു. എന്റെ സിറ്റുവേഷന്‍ മനസിലാക്കണം എന്നും മമ്മൂട്ടി പറഞ്ഞു'.- സാന്ദ്ര തോമസ് വ്യക്തമാക്കി.

അതേസമയം മത്സരിച്ച് ജയിച്ച് കാണിക്കുകയാണ് വേണ്ടതെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പത്രിക തളളി വൃത്തികേടാണ് കാണിച്ചതെന്നും ജി സുരേഷ് കുമാറും സിയാദ് കോക്കറുമെല്ലാം ഗുണ്ടകളെപോലെ പെരുമാറിയെന്നും ധൈര്യമുണ്ടെങ്കില്‍ മത്സരിച്ച് തോല്‍പ്പിക്കട്ടെ എന്നും സാന്ദ്ര തോമസ് പറഞ്ഞു.

Ads by Google
Wednesday 06 Aug 2025 12.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google