Sunday, March 22, 2026 Last Updated 4 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 06 Aug 2025 11.13 AM

പണി പൂര്‍ത്തിയാക്കിയിട്ട് മതിയെന്ന് ഹൈക്കോടതി ; നാലാഴ്ചത്തേക്ക് പാലിയേക്കര ടോള്‍പിരിവ് തടഞ്ഞു

uploads/news/2025/08/794849/toll-plaza.jpg

തൃശൂര്‍ : കടുത്ത ഗതാഗതക്കുരുക്ക് വലിയ വിവാദമുണ്ടാക്കിയ പാലിയേക്കരയില്‍ നാലാഴ്ചത്തേക്ക് ടോള്‍ പിരിവ് ഹൈക്കോടതി മരവിപ്പിച്ചു. ഒരു മാസം ടോള്‍പിരിവില്ലാതെ യാത്ര ചെയ്യാനാകും. ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വിവിധ ഹര്‍ജികളില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ഇല്ലാത്ത സേവനത്തിന് സാമ്പത്തിക ബാദ്ധ്യത അടിച്ചേല്‍പ്പിക്കരുത് എന്നായിരുന്നു ഹര്‍ജിയിലെ വാദം.

ഇടപ്പള്ളി മുതല്‍ മണ്ണൂത്തി വരെയുള്ള ദേശീയ പാതയിലാണ് പാലിയേക്കര. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മതിയായ നടപടിയെടുക്കണമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് ഇതിന് ദേശീയപാതാ അതോറിറ്റി മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ ഇത് കഴിയാതെ വന്നതോടെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തി. റോഡ് പണി പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സര്‍വീസ് റോഡ് നല്‍കിയിട്ടുണ്ടെന്ന് ദേശീയപാതാ അതോറിറ്റി പറഞ്ഞിരുന്നു.

ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ ഹൈക്കോടതി ഉത്തരവിനായി മാറ്റിയിരിക്കുകയായിരുന്നു. നേരത്തേ തൃശൂര്‍ ജില്ലാകളക്ടര്‍ ടോള്‍ പിരിവ് റദ്ദാക്കിയിരുന്നു. എന്നാല്‍ സ്‌കാനിംഗ് മെഷീന്‍ വഴി പണം പോകുന്ന നിലയുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ദേശീയപാതാ അധികൃതര്‍ ചൊവ്വാഴ.ച രേഖാമൂലം ഉറപ്പ് നല്‍കി. പണി പൂര്‍ത്തിയാകുന്നത് വരെ ടോള്‍ പിരിവ് നടത്തരുതെന്നാണ് നല്‍കിയിട്ടുള്ള നിര്‍ദേശം.

Ads by Google
Wednesday 06 Aug 2025 11.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google