Thursday, March 19, 2026 Last Updated 29 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 06 Aug 2025 09.51 AM

വെട്ടത്തിലെ തീപ്പെട്ടി കൊളളിയല്ലേ ഇത്? ആരാധകരെ അമ്പരപ്പിച്ച് നൃത്ത വേഷത്തില്‍ നടി ഭാവ്‌ന പാനി

-bhavna-pani-
photo-www.instagram.com/bhavnapani13/

'വെട്ടം' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നായികയാണ് ഭാവ്ന പാനി. ഭാവ്നയുടെ തീപ്പെട്ടിക്കൊള്ളി (വീണ) എന്ന പേരു നമ്മൾ അങ്ങനെ മറക്കാനിടയില്ല. മുംബൈ സ്വദേശിനിയായ ഭാവ്ന പാനിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ഒഡീസി നൃത്തവേഷത്തിലുള്ള തൻ്റെ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഒഡീസിയോടൊപ്പം കഥക് നർത്തകി കൂടിയാണ് ഭാവ്ന.

‘എന്റെ എല്ലാ കലകളും നൃത്തത്തിൽ നിന്നാണ്, എന്റെ ഒഡീസിയിൽ നിന്നാണ്.എന്റെ അഭിനയം, നൃത്തം, സംവിധാനം, എഴുത്ത്, ആലാപനം, നൃത്തസംവിധാനം, ചിത്രരചന... എന്റെ എല്ലാ വിഷയങ്ങളും ഒഡീസിയുടെ തത്ത്വചിന്തയാൽ സ്വാധീനിക്കപ്പെട്ടവയാണ്, അതിൽ നിന്നാണ് ഉത്ഭവിക്കുന്നത്.ഒഡീസി ഇപ്പോഴും, എന്നും, എന്നും നമ്മുടെ വാസസ്ഥലമായിരിക്കും.ഈ പോസ്റ്റ് ഈ വസ്തുതയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. എനിക്കും പ്രപഞ്ചത്തിനും ഒരു ഓർമ്മപ്പെടുത്തൽ’ ചിത്രങ്ങള്‍ക്കൊപ്പം ഭാവ്ന കുറിച്ചു.

Ads by Google
Wednesday 06 Aug 2025 09.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google