Sunday, March 22, 2026 Last Updated 8 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 06 Aug 2025 10.08 AM

രണ്ടുപേര്‍ മാത്രമുള്ള നാലാംക്ലാസ്സ് : എട്ടുവയസ്സുകാരനെ പ്രധാനാദ്ധ്യാപിക ജാതി പറഞ്ഞ് ആക്ഷേപിച്ചു...!

uploads/news/2025/08/794842/police1.jpg

ആലപ്പുഴ: നാലാംക്ലാസ്സ് വിദ്യാര്‍ത്ഥിയക്ക് നേരെ പ്രധാന അദ്ധ്യാപികയുടെ ജാത്യാധിക്ഷേപം നടത്തിയെന്ന് പരാതി. ആലപ്പുഴ പേര്‍കാട് എല്‍പി സ്‌കൂള്‍ പ്രധാന അദ്ധ്യാപികയ്ക്ക് എതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആകെ ഒമ്പത് പേര്‍ മാത്രം പഠിക്കുന്ന സ്‌കൂളിലെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന രണ്ടു കുട്ടികളില്‍ ഒരാളെ ശാരീരികമായി ഉപദ്രവിക്കുകയും മോശമായി ആക്ഷേപിക്കുകയും ചെയ്തതായി പറയുന്നു.

സംഭവത്തില്‍ മാതാപിതാക്കള്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 18 ന് നടന്ന സംഭവത്തില്‍ കുട്ടിയെക്കൊണ്ട് ബോര്‍ഡില്‍ എഴുതിക്കുന്നതിനിടയില്‍ ദളിത് വിദ്യാര്‍ത്ഥിയെ 'കരിവേടന്‍' എന്നും ജാതിപറഞ്ഞ് ആക്ഷേപിച്ചെന്നുമാണ് മാതാപിതാക്കളുടെ പരാതി. സംഭവത്തില്‍ പ്രാഥമികാന്വേഷണത്തിന് ശേഷമാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. കുട്ടിയുടെ കയ്യില്‍ അദ്ധ്യാപിക പിച്ചുകയും ചെയ്തു.

പ്രധാന അദ്ധ്യാപിക ഗ്രേസിക്കെതിരേയാണ് ആക്ഷേപം. 'കരിങ്കുരങ്ങ്' 'കരിവേടന്‍' തുടങ്ങിയ ആക്ഷേപങ്ങളാണ് നടത്തിയതെന്നാണ് ആരോപണം. കറുത്തവരെ പഠിപ്പിക്കുന്നത് ഇഷ്ടമല്ലെന്നും പഠിപ്പിക്കില്ലെന്നും അദ്ധ്യാപിക പറഞ്ഞതായി കുട്ടി വീട്ടില്‍ പറഞ്ഞു. കുട്ടിയുടെ കൈയ്യില്‍ അദ്ധ്യാപിക പിച്ചുകയും ചെയ്തതായി ആരോപിച്ചിട്ടുണ്ട്. ഈ കാരണങ്ങളാല്‍ കുട്ടി സ്‌കൂളില്‍ പോകാന്‍ മടിക്കുകയും ചെയ്തതോടെ മാതാപിതാക്കള്‍ സ്‌കൂളില്‍ എത്തി വിവരം ആരാഞ്ഞിരുന്നു. തുടര്‍ന്ന് അദ്ധ്യാപിക സ്‌കൂളില്‍ വരുന്നില്ലെന്ന് ഉറപ്പായ ശേഷമാണ് കുട്ടി സ്‌കൂളില്‍ പോകാനായത്.

ഹരിപ്പാട് പോലീസില്‍ മാതാവ് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആദ്യം പോലീസ് കേസ് എടുക്കാന്‍ കൂട്ടാക്കിയില്ലെന്നും പല തവണ കയറിയിറങ്ങിയപ്പോഴും പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്നും വീട്ടുകാര്‍ പറയുന്നു.

ജൂലൈ 17 ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും അനേകം ദിവസം നടത്തിച്ച ശേഷമാണ് കേസെടുത്തത്. പോലീസ് പ്രതിയുടെ ഭാഗം നില്‍ക്കുകയായിരുന്നെന്നും അദ്ധ്യാപിക ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പറഞ്ഞ് വാദികളെ ഭീഷണിപ്പെടുത്താനാണ് നോക്കിയതെന്നും ഇവര്‍ ആരോപിച്ചിട്ടുണ്ട്. അധ്യാപിക വരുന്നില്ലെന്ന് നിലപാട് എടുത്തതോടെയാണ് വീട്ടുകാര്‍ കുട്ടിയെ സ്‌കൂളില്‍ വിടാന്‍ വീണ്ടും തയ്യാറായത്.

Ads by Google
Wednesday 06 Aug 2025 10.08 AM
YOU MAY BE INTERESTED
Ads by Google
Ads by Google