Sunday, March 22, 2026 Last Updated 4 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 06 Aug 2025 09.40 AM

ഉത്തരകാശിയിലെ പ്രളയം: നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ; കാണാതായ 10 സൈനികര്‍ക്കായും തെരച്ചില്‍

uploads/news/2025/08/794840/utharakhand-1.jpg

ധാരാളി: ഉത്തര കാശിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ 10 സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. പ്രദേശത്ത് 200 ലധികം പേര്‍ ഉണ്ടായിരുന്ന സൈനിക ക്യാമ്പ് ഒലിച്ചുപോയെന്ന റിപ്പോര്‍ട്ടാണ് ഇന്നലെ രാത്രിയോടെ പുറത്തുവന്നത്. ചൊവ്വാഴ്ച വന്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വീടുകളിലേക്കും മരങ്ങളിലേക്കും വാഹനങ്ങളിലേക്കും ഒഴുകിയെത്തിയ വെള്ളപ്പൊക്കം ഡസന്‍ കണക്കിന് ആളുകളെ കുടുക്കി.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. തകര്‍ന്ന അവശിഷ്ടങ്ങള്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌ക്കരമാക്കിയിട്ടുണ്ട്. വഴിയും മറ്റും തകര്‍ന്ന സാഹചര്യത്തില്‍ ദുരന്തപ്രദേശത്തേക്ക് എത്താന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആളുകള്‍ നിലവിളിക്കുന്ന ഭയാനകമായ വീഡിയോ നിലവില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗംഗോത്രിയിലേക്കുള്ള വഴിയിലെ പ്രധാന ഇടത്താവളമാണ് ധരളി. ഇവിടെ നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും ഹോംസ്റ്റേകളും ഉണ്ട്. ഖീര്‍ ഗംഗ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്‌ഫോടനം ഉണ്ടായത്, ഇത് വിനാശകരമായ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ കുടുങ്ങിക്കിടക്കുന്ന ഗ്രാമീണരെ ഒഴിപ്പിക്കാനും നിലത്ത് നിര്‍ണായക സഹായം നല്‍കാനും തുടങ്ങി. ഉച്ചയ്ക്കും വൈകീട്ടു വരെയും മഴ തുടര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. സ്ഥിതിഗതികള്‍ തുടര്‍ച്ചയായ നിരീക്ഷണത്തിലാണ്, ദുരിതബാധിതരായ സാധാരണക്കാര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ സൈന്യം പൂര്‍ണമായി പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

സംഭവം നടന്ന് 10 മിനിറ്റിനുള്ളില്‍ സൈന്യം 150 പേരെ ദുരന്ത സ്ഥലത്തേക്ക് വിന്യസിച്ചു. മേഘവിസ്ഫോടനമുണ്ടായ ഉത്തരകാശിയില്‍ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

Ads by Google
Wednesday 06 Aug 2025 09.40 AM
YOU MAY BE INTERESTED
Ads by Google
Ads by Google