Sunday, March 22, 2026 Last Updated 7 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 06 Aug 2025 09.14 AM

സെബാസ്റ്റിയന്റെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും ; പള്ളിപ്പുറത്തെ വീട്ടില്‍ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ എത്തിക്കും

uploads/news/2025/08/794839/sebastian-home.jpg

ചേര്‍ത്തല: ദുരൂഹസാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണാതായ സംഭവത്തില്‍ സെബാസ്റ്റന്റെ വീട്ടില്‍ ഇന്ന് പരിശോധന നടത്തും. പള്ളിപ്പുറത്തെ രണ്ടരയേക്കര്‍ ഭൂമിയില്‍ ഗ്രൗണ്ട് പെനട്രേറ്റിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ചായിരിക്കും പരിശോധനകള്‍. കഴിഞ്ഞദിവസം ജെസിബി കൊണ്ടുവന്ന് നടത്തിയ പരിശോധനയില്‍ ഇവിടെ നിന്നും അസ്ഥിക്കഷ്ണങ്ങള്‍ കിട്ടിയ സാഹചര്യത്തില്‍ ഇന്ന് നടത്തുന്ന പരിശോധനകള്‍ കേസില്‍ ഏറെ നിര്‍ണ്ണായകമാകുമെന്നാണ് കരുതുന്നത്. കേസില്‍ ഇനിയും തെളിവുകള്‍ വേണ്ട സാഹചര്യമുണ്ട്.

കേസില്‍ കസ്റ്റഡിയിലുള്ള സെബാസ്റ്റിയന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തില്‍ ശാസ്ത്രീയ തെളിവുകളാണ് പോലീസ് ആലോചിക്കുന്നത്. അതേസമയം നേരിട്ട് ഈ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇനിയും വേണ്ടതുണ്ട്. തെളിവുകള്‍ പള്ളിപ്പുറത്തെ വീട്ടിലെ പറമ്പില്‍ തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്. കേസില്‍ സെബാസ്റ്റിയന്റെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യാനിരിക്കുകയാണ്. സെബാസ്റ്റിയന്റെ ഭാര്യയ്ക്ക് ഈ കാര്യത്തില്‍ കാര്യമായ വിവരം ഉണ്ടോയെന്ന് അറിയുകയാണ് ഉദ്ദേശം. കാണാതായ ജൈനമ്മയെ അറിയില്ലെന്നാണ് സെബാസ്റ്റിയന്‍ ആദ്യം മുതല്‍ പറയുന്നത്. തിരോധാനപ്പെട്ട ഏതെങ്കിലൂം പേരുകള്‍ എപ്പോഴെങ്കിലും സെബാസ്റ്റിയന്‍ പങ്കുവെച്ചിട്ടുണ്ടോ എന്നറിയുകയാണ് ബിന്ദു, സിന്ധു, അയിഷ എന്നിങ്ങനെയുള്ള പേരുകള്‍ ഏതെങ്കലും തരത്തില്‍ പറഞ്ഞിട്ടുണ്ടോ എന്നാണ് അറിയുകയാണ് ലക്ഷ്യം.

സെബാസ്റ്റിയന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും. ജൈനമ്മയുമായി ബന്ധപ്പെട്ട ഡി.എന്‍.എ. ഫലം നാളെ ലഭിക്കുമെന്നാണ് സൂചന. ജൈനമ്മ തിരോധാനക്കേസില്‍ നാട്ടുകാരടക്കം 25 പേരെയാണു ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ വീണ്ടും ഹാജരാക്കും. ചേര്‍ത്തല സ്വദേശിനി ഹയറുമ്മ (ഐഷ) തിരോധാന കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈം ബ്രാഞ്ച് ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ നടപടി തുടങ്ങി.
ഏറ്റുമാനൂര്‍ സ്വദേശിനി ജൈനമ്മയെ കാണാതായ കേസിലാണ് സെബാസ്റ്റിയനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തത്.

ഇയാളുടെ വീട്ടുവളപ്പില്‍നിന്നും ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു കേസ് മുറുകിയത്. ഈ അവശിഷ്ടങ്ങള്‍ കാണാതായ ഐഷയുടേതാണെന്നു സംശയം ഉയര്‍ന്നതോടെ ആ വഴിക്കും അന്വേഷണം നീങ്ങി. മൂന്നു സ്ത്രീകളും കൊല ചെയ്യപ്പെട്ടതായാണു സംശയിക്കുന്നത്. ശരീരാവശിഷ്ടങ്ങള്‍ അടക്കം കണ്ടെത്തിയ പള്ളിപ്പുറത്തെ സെബാസ്റ്റിയന്റെ വീട് ഇപ്പോഴും പോലീസ് കാവലിലാണ്.

Ads by Google
Wednesday 06 Aug 2025 09.14 AM
YOU MAY BE INTERESTED
Ads by Google
Ads by Google