Sunday, March 22, 2026 Last Updated 2 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 05 Aug 2025 03.24 PM

കനത്തമഴയ്ക്ക് ഇടയില്‍ റോഡ് ടാറിങ്; ചീത്ത വിളി, നിര്‍ത്താനാവശ്യപ്പെട്ട്തൃശ്ശൂര്‍ മേയര്‍

uploads/news/2025/08/794748/1.gif
photo - facebook

തൃശ്ശൂര്‍: തൃശ്ശൂര്‍ മാരാര്‍ റോഡില്‍ കനത്തമഴയ്ക്ക് ഇടയില്‍ റോഡ് ടാറിങ്. കോരിച്ചൊരിയുന്ന മഴയിൽ റോഡിലൂടെ വെള്ളം ഒഴുകുന്നതിനിടെയാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള റോഡിൽ ടാറിങ് പ്രവൃത്തി നടത്തിയത്.

ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ടാറിങ് നിര്‍ത്തിവെക്കാന്‍ തൃശ്ശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് നിര്‍ദേശം നല്‍കി. 'നിര്‍ത്തിപ്പോടോ, ഈ കനത്ത മഴയത്താണോ ടാറിങ്,ചാട്ടാവാര്‍ കൊണ്ടടിക്കണം' എന്നെല്ലാം ചീത്തവിളിക്കുന്നതും ദൃശ്യത്തിലുണ്ട്.

കഴിഞ്ഞ മൂന്ന് നാല് ദിവസമായി തൃശ്ശൂരില്‍ കനത്ത വെയിലായിരുന്നു. ഈ ഘട്ടത്തിലൊന്നും ഇവിടെ ടാറിങ് പ്രവൃത്തികള്‍ക്കായി ആരും എത്തിയിരുന്നില്ല. ഇന്ന് രാവിലെ മുതല്‍ കനത്ത മഴയാണ് ജില്ലയിലെങ്ങും. റെഡ് അലര്‍ട്ടുമാണ് തൃശ്ശൂരില്‍. വേഗത്തില്‍ ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മഴ പ്രതീക്ഷിക്കാതെ പണി തുടങ്ങിയതാണെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി.

Ads by Google
Tuesday 05 Aug 2025 03.24 PM
YOU MAY BE INTERESTED
Ads by Google
Ads by Google