Thursday, March 19, 2026 Last Updated 26 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 05 Aug 2025 01.56 PM

ഹാപ്പി മാളൂസ് ഡേ, ഹാപ്പി ബര്‍ത്ത്ഡേ സിസ്റ്റാ എന്ന് കുറിച്ച് സ്രിന്‍ഡ; മാളവികയ്ക്കൊപ്പം ചിരിച്ചുല്ലസിച്ചും കുസൃതി കാട്ടിയുമുള്ള ചിത്രങ്ങളുമായി സ്രിന്‍ഡ

തെന്നിന്ത്യയിലെ യുവഅഭിനേത്രികളില്‍ ഏറെ ശ്രദ്ധ നേടിയ താരമാണ് മാളവിക മോഹനന്‍. ഇപ്പോഴിതാ മാളവികയ്ക്ക് ഹൃദയത്തില്‍ ചാലിച്ച ആശംസകള്‍ പങ്കിടുകയാണ് പ്രിയ കൂട്ടുകാരിയും അഭിനേത്രിയുമായ സ്രിന്‍ഡ.
Malavika Mohanan, Srinda
Srinda's birthday wish for Malavika mohanan (Image Source: Instagram)

സെലിബ്രിറ്റികള്‍ക്കിടയില്‍ ആത്മാര്‍ത്ഥ സൗഹൃദങ്ങളുണ്ടാകുന്നത് വളരെ കുറവാണ്. പലപ്പോഴും ഈഗോയും മത്സരബുദ്ധിയും ഇവര്‍ക്കിടയിലെ സൗഹൃദങ്ങള്‍ക്ക് വിലങ്ങുതടിയാകാറുണ്ട്. എങ്കിലും അതിനിടയിലും തികഞ്ഞ സ്നേഹത്തോടെ ആത്മാര്‍ത്ഥതയോടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുമുണ്ട്. ഒരേ വേവ്ലെംഗ്തില്‍ ചിന്തിക്കുന്ന, ഒരേ ഇഷ്ടങ്ങളുള്ള, ഒരുപോലെയുള്ള യാത്രകളിഷ്ടപ്പെടുന്നവര്‍ക്കിടയിലാണ് മിക്കപ്പോഴും ഇത്തരം സൗഹൃദങ്ങള്‍ വളരാറുള്ളത്.
അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടവരാണ് തെന്നിന്ത്യന്‍ താരസുന്ദരി മാളവിക മോഹനനും മലയാളത്തിന്റെ യുവതാരം സ്രിന്‍ഡയും. രണ്ടുപേരും വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ്. മാളവികയെപ്പോലെ വൈല്‍ഡ് ലൈഫ് യാത്രകളും ചിത്രമെടുപ്പും ഏറെയിഷ്ടപ്പെടുന്ന ആളാണ് സ്രിന്‍ഡ. തന്റെ വൈല്‍ഡ് ലൈഫ് ട്രിപ്പുകളിലെ പാര്‍ട്നര്‍ ഇന്‍ ക്രൈമാണ് സ്രിന്‍ഡയെന്ന് മാളവിക പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ മാളവികയുടെ ജന്മദിനത്തില്‍ അവരുടെ ഏറ്റവും ക്യൂട്ട് മൊമന്റുകളടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പം സ്നേഹത്തില്‍ ചാലിച്ച ആശംസകളും പങ്കിടുകയാണ് സ്രിന്‍ഡ. ‘‘ഹാപ്പി മാളു ദിനാശംസകള്‍... ജന്മദിനാശംസകൾ സിസ്റ്റാ...’’ എന്നാണ് സ്രിന്‍ഡ കുറിച്ചിരിക്കുന്നത്. ഇവരുടെ കുസൃതി നിറഞ്ഞ ചിത്രങ്ങളും ക്യൂട്ട് നിമിഷങ്ങളുമടങ്ങിയ കൊളാഷ് വീഡിയോ പങ്കിട്ടാണ് സ്രിന്‍ഡയുടെ ആശംസ.
സ്രിന്‍ഡയുടെ ആശംസയ്ക്ക് മാളവിക മറുപടി കമന്റും നല്‍കിയിട്ടുണ്ട്. ‘‘എനിക്കും ഈ ഫോട്ടോകൾ ഇഷ്ടമാണ്, നിന്നെ ഒരുപാട് സ്നേഹിക്കുന്നു സ്രിന്‍...’’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. ‘ഐ ലവ് യൂ മാളൂസ്’ എന്ന് സ്രിന്‍ഡയും കുറിച്ചിട്ടുണ്ട്.

Ads by Google
Tuesday 05 Aug 2025 01.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google