Thursday, March 19, 2026 Last Updated 29 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 05 Aug 2025 12.49 PM

‘നീ വെറുതെ ഒരു കരിയർ കെട്ടിപ്പടുത്തതല്ല; 33 വര്‍ഷം ആളുകളെ ചേര്‍ത്തു പിടിച്ച്, എല്ലാം ഭംഗിയായി ​ചെയ്തു; എനിക്ക് അഭിമാനമുണ്ട്...’ അജിത്തിന് ആശംസകളുമായി ശാലിനി

തമിഴകത്തിന്റെ പ്രിയതാരം അജിത് തന്റെ കരിയറിന്റെ 33-ാം വര്‍ഷത്തിന്റെ തിളക്കത്തിലാണ്. ഇപ്പോഴിതാ താരപത്നിയും അഭിനേത്രിയുമായിരുന്ന ശാലിനി പ്രിയ ഭര്‍ത്താവ് അജിത്തിന്റെ കരിയറിലെ നേട്ടത്തിന് ആശംസകള്‍ കുറിക്കുകയാണ്.
Ajithkumar, Shalini Ajithkumar
Shalini Ajithkumar birthday wish for ajithkumar (Image Source: Instagram)

തമിഴകത്തിന്റെ പ്രിയതാരമായ അജിത്ത്കുമാര്‍ സിനിമാ ലോകത്തും റേസിങ് ട്രാക്കിലും ഒരുപോലെ മിന്നിനിൽക്കുന്ന താരമാണ്. യാദൃശ്ചികമായി സിനിമയിലെത്തിയ അജിത്ത് കഠിനാധ്വാനം ചെയ്താണ് മുന്നേറി ഇന്നത്തെ നിലയിലെത്തിയത്. തെലുങ്ക് സിനിമയിലേക്കാണ് താരം ആദ്യമായി ഒഡിഷന് ​പോയതെങ്കിലും അമരാവതി എന്ന തമിഴ് ചിത്രത്തിലൂടെ അജിത്ത് നായകനായി കൈയടി നേടി.
ഇപ്പോഴിതാ സിനിമാ മേഖലയിൽ 33 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് താരത്തിന് സ്നേഹാശംസകള്‍ പങ്കിടുകയാണ് അഭിമാനിയായ താരപത്നി ശാലിനി അജിത്കുമാര്‍. ‘‘നിങ്ങള്‍ വെറുതെ ഒരു കരിയർ കെട്ടിപ്പടുത്തതല്ല ...ആളുകളെ ചേര്‍ത്തു പിടിച്ച്, ജീവിതങ്ങൾ മാറ്റിമറിച്ച്, എല്ലാം ഭംഗിയായി ചെയ്തു. എനിക്ക് നിന്നെക്കുറിച്ച് വളരെ അഭിമാനമുണ്ട്... 33 വർഷത്തിന് ആശംസകള്‍...’’ എന്നാണ് അജിത്തിനൊപ്പമുള്ള സെല്‍ഫി പങ്കിട്ട് ശാലിനി കുറിച്ചിരിക്കുന്നത്. താരത്തിന്റെ ഈ യാത്രയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസ കമന്റുകളും പ്രാര്‍ത്ഥനകളും സ്നേഹവുമൊക്കെ നിരവധി ആരാധകരും സഹതാരങ്ങളും പങ്കിടുന്നുണ്ട്.
ബാലതാരമായി കരിയര്‍ ആരംഭിച്ച ശാലിനി തമിഴിലും മലയാളത്തിലുമടക്കം നായികയായി തിളങ്ങിയിട്ടുണ്ട്. അജിത്തിനെ വിവാഹം ചെയ്ത ശേഷമാണ് ശാലിനി തന്റെ കരിയര്‍ അവസാനിപ്പിച്ചത്. പൊതുചടങ്ങുകളിലും അജിത്തിന്റെ കാര്‍ റേസിംഗ് ക്രേസിലുമൊക്കെ മുഖ്യ കാഴ്ച്ചക്കാരിയാകുന്ന ശാലിനി തന്റെ കുടുംബജീവിതം ആസ്വദിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ വ്യക്തമാണ്. സിനിമയുടെ ലൈംലൈറ്റില്‍ നിന്ന് അകന്നുമാറി അജിത്തിന്റെ എല്ലാ വിജയത്തിലും മക്കളുടെ സന്തോഷത്തിലും നെടുംതൂണായി ശാലിനി അവര്‍ക്കൊപ്പമുണ്ട്.

33 വര്‍ഷത്തെ ഈ നേട്ടത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട്, അജിത്ത് തന്റെ യാത്രയ്ക്കുള്ള നന്ദി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തന്റെ എളിയ തുടക്കങ്ങളും നേരിട്ട വെല്ലുവിളികളും ഊന്നിപ്പറഞ്ഞായിരുന്നു അജിത്തിന്റെ കുറിപ്പ്. ‘‘ഞാൻ പാരമ്പര്യത്തിൽ നിന്നോ സ്വാധീനത്തിൽ നിന്നോ വന്നതല്ല. ശ്രമിക്കാനുള്ള മനസ്സോടെയാണ് ഞാൻ തുടങ്ങിയത്, പുറത്തുനിന്നാണ് തുടങ്ങിയത്...’’ എന്നാണ് അജിത്തില്‍ കുറിപ്പില്‍ പങ്കിട്ടത്.
1990-ൽ പുറത്തിറങ്ങിയ ‘എൻ വീട് എൻ കനവർ’ എന്ന തമിഴ് ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് അജിത് തന്റെ കരിയർ ആരംഭിച്ചത്, 1993-ൽ പുറത്തിറങ്ങിയ ‘അമരാവതി’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായക നടനായി അംഗീകാരം നേടിയത്. കാലക്രമേണ, വൈവിധ്യത്തിന് പേരുകേട്ട, തമിഴ് സിനിമയിലെ ഒരു പ്രമുഖ അഭിനേതാവായി അജിത്ത് ഉയര്‍ന്നു വന്നു.
ജോലി സംബന്ധമായി, അജിത് കുമാർ അവസാനമായി അഭിനയിച്ചത് സംവിധായകൻ അധിക് രവിചന്ദ്രന്റെ ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിലാണ്. ഇതുവരെ തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണിത്. താരമിപ്പോള്‍ തന്റെ റേസിംഗ് കരിയറിന്റെ തിരക്കിലാണ്. തന്റെ അടുത്ത ചിത്രത്തിനായി താരം വീണ്ടും അധികിനൊപ്പം കൈകോർക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്, ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല.

Ads by Google
Tuesday 05 Aug 2025 12.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google