Thursday, March 19, 2026 Last Updated 25 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 05 Aug 2025 12.58 PM

' പ്രേംനസീര്‍ എന്ന അതുല്യ കലാകാരന്റെ ഓര്‍മ്മകള്‍ക്ക് കൂടുതല്‍ തിളക്കം നല്‍കിയ വ്യക്തി' ; ഷാനവാസിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാന്‍

about

മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാന്‍. പ്രേംനസീര്‍ എന്ന അതുല്യ കലാകാരന്റെ ഓര്‍മ്മകള്‍ക്ക് കൂടുതല്‍ തിളക്കവും ജീവനും നല്‍കിയിരുന്ന വ്യക്തി കൂടിയായിരുന്നു ഷാനവാസ് എന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.

സജി ചെറിയാന്റെ വാക്കുകള്‍:

മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസിന്റെ അപ്രതീക്ഷിത വിയോഗം ഏറെ ദുഃഖകരമാണ്. പ്രേംനസീറിന്റെ മകന്‍ എന്ന മേല്‍വിലാസത്തില്‍ സിനിമയിലേക്കെത്തിയ തന്റെ അഭിനയത്തിലൂടെയും വ്യക്തിത്വത്തിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്തിരുന്നു. പ്രേംനസീര്‍ എന്ന അതുല്യ കലാകാരന്റെ ഓര്‍മ്മകള്‍ക്ക് കൂടുതല്‍ തിളക്കവും ജീവനും നല്‍കിയിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു ഷാനവാസ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ അദ്ദേഹം, പ്രേക്ഷകര്‍ക്ക് മുന്നില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ വിയോഗം അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവര്‍ക്കും, മലയാള സിനിമാ ലോകത്തിനാകെയും വലിയ നഷ്ടമാണ്. ഷാനവാസിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 11.15-ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 71 വയസായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

1981-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ' പ്രേമഗീതങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 50-ലേറെ മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചിത്രം ' ജനഗണമന' യിലാണ് ഒടുവില്‍ അഭിനയിച്ചത്. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Ads by Google
Tuesday 05 Aug 2025 12.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google