Thursday, March 19, 2026 Last Updated 31 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 05 Aug 2025 11.43 AM

മകള്‍ വരച്ച തന്റെ ചിത്രം പങ്കുവെച്ച് നടി മാധവി

-madhavi
photo-www.instagram.com/actress.maadhavi/

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മാധവി. ഒരു വടക്കന്‍ വീരഗാഥ, ആകാശദൂത് എന്നീ ചിത്രങ്ങള്‍ മതി മലയാളികള്‍ക്ക് മാധവിയെ ഓര്‍ക്കാന്‍. വിവാഹശേഷം മാധവി അഭിനയരംഗത്ത് സജീവമല്ല. ബിസിനസ്സുകാരനായ റാല്‍ഫ് ശര്‍മ്മയ്ക്കും മകള്‍ക്കുമൊപ്പം അമേരിക്കയിലാണ് മാധവി.

പ്രിസില, ടിഫാനി, ഈവ്‌ലിന്‍ എന്നിങ്ങനെ മൂന്നു മിടുക്കി കുട്ടികളാണ് മാധവിയ്ക്ക് ഉള്ളത്. മക്കളുടെ ചിത്രങ്ങളും വിശേഷങ്ങളും നേട്ടങ്ങളുമൊക്കെ മാധവി ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ ഇളയമകള്‍ ഈവ്‌ലിന്‍ വരച്ച തന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മാധവി .

-madhavi

കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാര്‍ത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിനിയായ മാധവി ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം അഭിനയിച്ചു. ഒരു വടക്കന്‍ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുള്ള അനന്തന്‍, നൊമ്പരത്തിപൂവ് എന്നിങ്ങനെ പത്തിലേറെ മലയാള ചിത്രങ്ങളിലും മാധവി അഭിനയിച്ചു.

Ads by Google
Tuesday 05 Aug 2025 11.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google